കണ്ണൂര്‍: വീടുകള്‍ക്കു നേരെ ബോംബേറ് നടന്ന ചക്കരക്കല്‍ പോലീസ് പരിധിയില്‍ ആയുധങ്ങള്‍ക്കും സ്ഫോടകവസ്തുക്കള്‍ക്കുമായി റെയ്ഡ്. കഴിഞ്ഞ നാലുദിവസമായി രാത്രിയും പകലുമായി സ്റ്റേഷന് പരിധിയിലെ മുണ്ടേരി, ഏച്ചൂര്‍, കാനച്ചേരി, വലിയന്നൂര്‍, ഇരിവേരി എന്നിവിടങ്ങളില്‍ കണ്ണൂര്‍ സിറ്റി സിഐയുടെയും ചക്കരക്കല്‍ എസ്ഐയുടെയും നേതൃത്വത്തിലാണു റെയ്ഡ്. റെയ്ഡില്‍ ഒന്നു കണ്ടെത്താനായില്ല. രണ്ടാഴ്ചയ്ക്കിടയില്‍ മൂന്നു വീടുകള്‍ക്കു നേരെയാണു ബോംബേറുണ്ടായത്. ആക്രമണസാധ്യതയെ തുടര്‍ന്നു ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണു റെയ്ഡ്.
ഒരാഴ്ച രാത്രികാല പട്രോളിംഗും ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷമായി ചക്കരക്കല്‍ സ്റ്റേഷഷന് പരിധിയില്‍ രാഷ്ട്രീയ ആക്രണങ്ങള്‍ ഇടക്കിടെ തലപൊക്കുന്നതു പോലീസിനും തലവേദനയാവുകയാണ്. ഇതുകാരണം സ്റ്റേഷന് ദൈനംദിന പ്രവൃത്തികളും അലങ്കോലമാവുകയാണ്. ആക്രണസംഭവങ്ങള് ഉണ്ടാകുമ്പോള്‍ മറ്റു പോലീസ് സ്റ്റേഷനുകളുടെ സഹായം തേടേണ്ട അവസ്ഥയും ചക്കരക്കല്ലിലുണ്ട്. വരുംദിവസങ്ങളിലും റെയ്ഡും പട്രോളിംഗും ശക്തമായി തുടരുമെന്നു ചക്കരക്കല്‍ പോലീസ് അറിയിച്ചു.