കൊല്ലം: ശാന്തിഗിരി ആയുര്‍വേദത്തിന്റെ തനതായ ചികിത്സാ പാരമ്പര്യത്തെ നിലനിര്‍ത്തുന്നുവെന്ന് കൊല്ലം കോര്പ്പറേഷന് മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു പറഞ്ഞു. ശാന്തിഗിരി കര്‍ക്കിടക ചികിത്സാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . സമ്പന്നമായ വൈദ്യപാരമ്പര്യം നിലനിന്നിരുന്ന നമ്മുടെ നാട്ടില്‍ തിരക്കു പിടിച്ച് ജീവിതസാഹചര്യം മൂലം വിസ്മരിക്കപ്പെട്ട ആരോഗ്യ സംരക്ഷണവും ശുചിത്വബോധവും തിരിച്ചുകൊണ്ടു വരുന്നതില്‍ ശാന്തിഗിരിയുടെ ആരോഗ്യ വിഭാഗം വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്ന് മേയര്‍ പറഞ്ഞു.
ശാന്തിഗിരി കാരുണ്യം ആരോഗ്യസംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഉടനീളം നടത്തുന്ന പകര്ച്ചപ്പനിക്കെതിരെയുളള സൗജന്യ പ്രതിരോധമരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം കടപ്പാക്കട വാര്‍ഡ് കൗണ്‍സിലര്‍ എന്‍. മോഹനന് നിര്‍വഹിച്ചു. തുടര്‍ന്ന് ശാന്തിഗിരി ഔഷധങ്ങള്‍ക്കും , ചികിത്സക്കും നിശ്ചിത ഡിസ്കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് ഹെല്‍ത്ത് കാര്‍ഡ് വിതരണവും കര്‍ക്കിടകഞ്ഞി കിറ്റിന്റെ വിപണനോദ്ഘാടനവും നടന്നു.
ശാന്തിഗിരി ആശ്രമം ഉപദേശക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ.കെ . എന്‍ ശ്യാമപ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി സംബന്ധിച്ചു. ശാന്തിഗിരി മെഡിക്കല്‍ സര്‍വ്വീസ് വിഭാഗം സീനിയര്‍ കാര്‍ഡിയാക്ക് കണ്‍സര്‍ട്ടന്റ് ഡോ . എസ് പി സുരേഷ് ബാബു, ബേബികുട്ടന്പിളള എസ്, ഹോസ്പിറ്റല്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിപിനകുമാര്‍, ശ്രീജിത്ത് എം.വി, ഹോസ്പിറ്റല്‍ മാനേജര്‍. റ്റി. ഓമനകുട്ടന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.