സംവിധായകനെ ഞെട്ടിച്ച് നയന്‍താര

Nayan060816കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ തയാറാകുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണു നയന്‍താര. അതുകൊണ്ടു തന്നെയാ ണ് നയന്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ നായികയായി നിലനില്‍ക്കുന്നതും.

എന്നാല്‍ പുതിയ ചിത്രത്തിനു വേണ്ടി നയന്‍താര സ്വീകരിച്ച സാഹസം കണ്ട് സംവിധായകന്‍ തന്നെ ഞെട്ടിപ്പോയത്രേ. തിരുനാള്‍ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു നയന്‍താരയുടെ സാഹസികാഭിനയം. വായില്‍ ബ്ലേഡ് വച്ച് പൊട്ടിച്ച് തുപ്പണം. ചെയ്യുമോ എന്നറിയാ തെ സംശയത്തോടെയാണ് സംവിധായകന്‍ നയന്‍താരയോട് ആ രംഗത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ഒരു മടിയുമില്ലാതെ ചെയ്യാം എന്നു നയന്‍താര സമ്മതിക്കുകയായിരുന്നു. ഈ രംഗത്തിനു വേണ്ടി നയന്‍താര പ്രത്യേക പരിശീലനം എടുക്കുകയായിരുന്നു.

ചിത്രത്തില്‍ ജീവയാണ് നായകന്‍. ഒരു ഗ്രാമത്തിലെ ചെറിയ ഗുണ്ടയായ ജീവയുടെ നായക കഥാപാത്രത്തിന് വായില്‍ ബ്ലേഡ് വയ്ക്കുന്ന ശീലമുണ്ട്. ആരോടെങ്കിലും ദേഷ്യം വന്നാല്‍ അത് ചവച്ച് മുഖത്ത് തുപ്പും. ജീവയുമായുള്ള ഒരു ചുംബന രംഗത്തിനു ശേഷമായിരുന്നു നയന്‍സിന്റെ സാഹസികപ്രകടനം. ചുംബിച്ച് കഴിയുമ്പോള്‍ ജീവയുടെ വായിലുള്ള ബ്ലേഡ് നയന്‍താരയുടെ വായിലെത്തുകയും അതു ചവച്ചു തുപ്പന്നതുമാണു രംഗം. വളരെ അനായാസമായി നയന്‍സ് അത് അവതരിപ്പിച്ചത്രെ. രാംനാഥ് സംവിധാനം ചെയ്യുന്ന തിരുനാള്‍ എന്ന ചിത്രത്തില്‍ ടീച്ചറായിട്ടാണ് നയന്‍താര എത്തുന്നത്. ചിത്രം ഇന്നലെ തിയറ്ററുകളിലെത്തി.

Related posts