സാമന്ത വീണ്ടും പെട്ടു

samatha070616അടുത്ത ദിവസങ്ങളിലായി വന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ തെന്നിന്ത്യന്‍ നടി സാമ ന്തയുടെ കല്യാണം ഈ വര്‍ഷം തന്നെ കാണും. തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് സാമന്തയുടെ കാമുകന്‍ നടന്‍ നാഗചൈതന്യയാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം ഈ വര്‍ഷം തന്നെ കാണുമെന്നുമുള്ള രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

അഭിമുഖത്തില്‍ പ്രണയം ഉണ്ടെന്നുമാത്രമാണ് സാമന്ത പറഞ്ഞത്. അത് ആരാണെന്നോ കല്യാണം എന്നുണ്ടാകുമെന്നോ ഒന്നും പറഞ്ഞില്ല. ഇതാണ് ഇപ്പോള്‍ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഹൈദരാബാദിലെ മള്‍ട്ടിപ്ലക്‌സില്‍ നാഗചൈതന്യയുമായി സിനിമ കാണാന്‍ സാമന്തയെത്തിയത് പപ്പരാസികള്‍ കണ്ടു പിടിച്ചിരുന്നു. ഇതോടെയാണ് ഇരുവരും ഉടന്‍ കല്യാണം കഴിക്കാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തയ്ക്ക് പ്രചാരം കൂടിയത്. എന്നാല്‍ ഇവര്‍ ഇരുവരും ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts