കുട്ടികള്‍ക്ക് പലതരത്തിലുള്ള സമ്മാനങ്ങള്‍ മാതാപിതാക്കള്‍ നല്‍കാറുണ്ട്. പലപ്പോഴും പാവകളും കളിപ്പാട്ടങ്ങളുമൊക്കെയാണ് സമ്മാനമായി നല്‍കുന്നത്. കൂടിപ്പോയാല്‍ സൈക്കിളോ നല്‍കിയേക്കാം. എന്നാല്‍ ഓസ്ട്രേലിയയിലെ ഒരു പിതാവ് മകള്‍ക്ക് സമ്മാനിച്ചത് ഇതോന്നുമല്ല. മകളെക്കാലും വലുപ്പമുള്ള ചെറിയ ഒരു ബുള്‍ഡോസര്‍ ആയിരുന്നു.
കോറയെന്ന മൂന്നുവയസുകാരിക്ക് ക്രിസ്മസ് സമ്മാനമായാണ് ബുള്‍ഡോസര്‍ കിട്ടിയത്. ഇത് ഓടിക്കാന്‍ കായികാധ്വാനം വേണ്ടി വരുമെന്നതിനാല്‍ സാധാരണ ആണ്‍കുട്ടികള്‍ക്കാണ് ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കാറ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് പിതാവ് സ്മിത്ത് മകള്‍ക്ക് ബുള്‍ഡോസര്‍ വാങ്ങി നല്‍കിയത്.
കോറ ബുള്‍ഡോസര്‍ ഓടിച്ചു നടക്കുന്ന വീഡിയോ സ്മിത്ത് തന്നെയാണ് സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ആദ്യം ഓടിക്കാന്‍ കോറ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോള്‍ ഇത് ഓടിച്ച് നടപ്പാണ് മകളുടെ വിനോദമെന്ന് സ്മിത്ത് പറയുന്നു.