ഐശ്വര്യ അതീവ ഗ്ലാമറില്‍ എത്തുന്നു എന്നതിന്റെ പേരില്‍ റിലീസ് ആകുന്നതിനു മുമ്പു തന്നെ കരണ്‍ ജോഹര്‍ ചിത്രം യേ ദില്‍ ഹെ മുഷ്കില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഗ്ലാമര്‍ കൂടിപ്പോയി എന്നതിന്റെ പേരില്‍ ഇരുവരും ഒന്നിച്ചുള്ള മൂന്നു രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റുകയും ചെയ്തിരുന്നു.
അതിനു പിന്നാലെ ഇരുവരും ചേര്‍ന്നു നടത്തിയിരിക്കുന്ന അതീവ ഗ്ലാമറസായുള്ള ഫോട്ടോ ഷൂട്ട് പുറത്തുവന്നിരിക്കുന്നു. ആഷിന്റെ ഗ്ലാമര്‍ ലുക്ക് തന്നെയാ ണ് ഇതില്‍ പ്രധാനം.ഫിലിം ഫെയര്‍ മാസി കയ്ക്കു വേണ്ടിയായിരുന്നു ഇരുവരുടെയും ഈ ഫോട്ടോ ഷൂട്ട്. മാസികയുടെ ഇത്തവണത്തെ കവര്‍ ഫോട്ടോയും ഇവര്‍ തന്നെയാണ്. ആഷിന്റെ ഗ്ലാമറിനെ കുറിച്ചാണ് ആരാധകരും സിനിമാ ലോകവും ചര്‍ച്ച ചെയ്യുന്നത്. നേരത്തെയും സിനിമയില്‍ സജീവമായിരുന്നു എങ്കിലും ആഷ് ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് അകന്നു നിന്നിരുന്നു.