അപകടത്തില്‍പ്പെട്ട ടാങ്കര്‍ നീക്കം ചെയ്തില്ല: അധികൃതരുടെ കണ്ണു തുറപ്പിക്കാന്‍ ഒടുവില്‍ നാട്ടുകാര്‍ റോഡിലിറങ്ങി

tvm-tankerവഞ്ഞാറമൂട്: ആറ് മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി റോഡില്‍ ഉപേക്ഷിക്കുകയും
അപകടങ്ങള്‍ തുടര്‍ക്കഥയാവു കയും ചെയ്തതിനെത്തു ടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോ ധിച്ചു. ഉപരോധം ശക്തമായതോടെ പോലീസ് ടാങ്കര്‍ നീക്കംചെയ്തു. വെഞ്ഞാറമൂട്ആറ്റിങ്ങല്‍ റോഡില്‍ പുളിയറക്കാവ് ക്ഷേത്രത്തിന് സമീപമാണ് അപകടം വിതയ് ക്കുന്ന നിലയില്‍ ടാങ്കര്‍ലോറി ഉപേക്ഷിച്ചിരുന്നത്.ഇന്നലെ രാവിലെ 9.30 ഓടെ ആറ്റിങ്ങലില്‍ നിന്നും വരിക യായിരുന്ന ഗ്യാസ് സിലിണ്ടര്‍ നിറച്ചലോറി ബൈക്കുമായി കൂട്ടിയിടിച്ചു. ഇതിനെതുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.

ആറ് മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി ക്രെയിന്‍ ഉപയോഗിച്ചാണ് റോഡ് അരികില്‍ ഉയര്‍ത്തിനിര്‍ത്തിയത്. ആസമയം തന്നെ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ടാങ്കര്‍ നീക്കം ചെയ്യുമെന്ന് പോലീസ് ഉറപ്പ് നല്‍കുകയും ചെയ്തു. ആറ് മാസമായിട്ടും ടാങ്കര്‍ നീക്കം ചെയ്യുവാന്‍ നടപടികള്‍ ഉണ്ടായില്ല.  ഈ ഭാഗത്ത് ടാങ്കര്‍ ലോറി കിടക്കുന്നതിനാല്‍ മറ്റ് എതിരെ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടി ക്കുന്നതും നിത്യ സംഭവമായി. നിരവധിതവണ പോലീസില്‍ പരാതി നല്‍കി യെങ്കിലും പോലീസ് നടപപടി സ്വീകരിച്ചി ല്ലെന്നന്നും ആരോപി ച്ചായിരുന്നു ഉപരോധം. സ്ത്രീകള്‍ ഉള്‍പ്പെടെ യുള്ളവര്‍ റോഡില്‍ കുത്തി യിരുന്നു.

വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരം നീണ്ടു. സിഐ എത്തി പ്രശനത്തിന് പരിഹാരം കാണാതെ സമരം അവസാനി പ്പിക്കുക യില്ലഎന്ന് നാട്ടുകാര്‍ അറിയിച്ചു. പരീക്ഷ  എഴുതുവാനുള്ള വിദ്യാര്‍ ഥികളും വിവാഹ സംഘങ്ങളും ഉപരോധ ത്തില്‍ വലഞ്ഞു.  10.45 ഓടെ വെഞ്ഞാറമൂട് സിഐ വിജയന്‍ സ്ഥലത്തെത്തി.  വൈകു ന്നേര ത്തിനകം ടാങ്കര്‍ലോറി മാറ്റാമെന്ന് ഉറപ്പ് നല്‍കിയ തിനു ശേഷമാണ് സമരം അവസാനി പ്പിച്ചത്. വൈകുന്നേ രത്തോടെ പോലീസ് ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ നീക്കം ചെയ്തു.

Related posts