പാലക്കാട്: തിരുവോണം ബംപറിൽ അവകാശവാദവുമായി തമിഴ്നാട് സ്വദേശി സാദിഖ് രംഗത്ത്. തിരുവോണം ബംപറിന്റെ യഥാർഥ ഭാഗ്യശാലി താനാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ രംഗത്തെത്തിയത്. പാലക്കാട് എസ്പി ഓഫിസിൽ ഇക്കാര്യം സംബന്ധിച്ച് ഇയാൾ പരാതി നൽകി. യഥാർഥ ടിക്കറ്റ് തന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ടിക്കറ്റിന്റെ ചിത്രമുണ്ടെന്നും ഇയാൾ പറയുന്നു. പാലക്കാട്ട് നിന്നാണ് ടിക്കറ്റെടുത്തതെന്നാണ് സാദിഖ് പറയുന്നത്.
Read MoreCategory: Top News
‘കേരളത്തിൽ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ല’: സുരേഷ് ഗോപി
കണ്ണൂർ: കേരളത്തിൽ എയിംസ് വരുമെന്നും അത് താൻ നൽകിയ വാക്കാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ജെപി നദ്ദ നൽകിയ ഉറപ്പുണ്ട്. കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണനയെ കുറിച്ചാണ്. അതിന് ഹൈക്കോടതി മറുപടിയും നൽകിയിട്ടുണ്ട്. കോടതി ജനങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള അഞ്ച് സ്ഥലങ്ങളുടെ പ്രപ്പോസൽ സംസ്ഥാന സർക്കാർ ഇതുവരെയും നൽകിയിട്ടില്ല. അത് നൽകുന്ന മുറയ്ക്ക് ഉചിതമായ സമയത്ത് കേന്ദ്രം എയിംസ് കേരളത്തിന് നൽകും. കാർഷിക സർവകലാശാലയുടെ തൃശൂരിലെ ഭൂമി ഉൾപ്പെടെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുകയാണ്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സർക്കാർ…
Read Moreകേരളത്തില്‍ എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; കേരളം ആരോഗ്യരംഗത്ത് മുന്നിലായതാണോ അയോഗ്യതയ്ക്ക് കാരണമെന്ന് ഹൈക്കോടതി
കൊച്ചി: കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേരളം ആരോഗ്യരംഗത്ത് മുന്നിലായതാണോ അയോഗ്യതയ്ക്ക് കാരണമെന്ന് ഹൈക്കോടതി വിമർശിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാംഗ്മൂലം നൽകിയത്. അങ്ങനെയെങ്കില്‍ എങ്ങനെയാണ് ഡൽഹിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. കേരളം ഒരു എയിംസ് അര്‍ഹിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ആരോഗ്യരംഗത്ത് മികച്ച് നില്ക്കുന്നു എന്ന് കരുതി കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അര്‍ഥമാക്കരുത്. എല്ലാവര്ക്കും മുന്‍നിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ലെന്നും കോടതി അറിയിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് വിമർശിച്ചു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read Moreഅഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും തള്ളി
കൊച്ചി: അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും തള്ളി. ഇതേ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സെപ്റ്റംബറില്‍ തള്ളിയിരുന്നു. കേസിന്റെ വിചാരണ ഒക്ടോബര്‍ 15നാണ് ആരംഭിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് തടയണം. പരസ്യ വിചാരണ ഭാവി ജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മഹാരാജാസ് കോളജ് വിദ്യാര്‍ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാന്‍ അനുവദിക്കരുത് എന്നതടക്കമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും രഹസ്യ വിചാരണയുടെ ആവശ്യമില്ലെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇതോടെയാണ് വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചത്. അതേസമയം, അഭിമന്യു കൊല്ലപ്പെട്ട് എട്ടു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയാക്കാത്തതില്‍ ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിചാരണ നാലു മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Read Moreസ്ഥലംമാറ്റങ്ങളിലും സർക്കാർ പ്രവർത്തനങ്ങളിലും അഴിമതി ആരോപിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസിൽ സിബിഐ റെയ്ഡ്; ബിജെപിക്ക് ഭയമെന്ന് ആം ആദ്മി പാർട്ടി
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സിബിഐ റെയ്ഡ് നടത്തി. സ്ഥലംമാറ്റങ്ങളിലും സർക്കാർ പ്രവർത്തനങ്ങളിലും അഴിമതി ആരോപിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചണ്ഡീഗഡ്, മൊഹാലി, ലുധിയാന, പട്യാല ഉൾപ്പെടെ എട്ട് ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. കേസിൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രിസഭയിലെ ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ ഓഫീസർ രാജ്ബീർ ഘുമാനും എതിരെയാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെയും പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെയും നിർദേശപ്രകാരമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
Read Moreകള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണം; തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലായി സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലും ഇഡി റെയ്ഡ്
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇഡി റെയ്ഡ്. സഹകരണ ബാങ്കുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലുമാണ് പരിശോധന നടക്കുന്നത്. തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്. തൃശൂരിൽ അഞ്ചിടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. കൂടാതെ എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വ്യാജ വായ്പകൾ വഴി അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം.
Read More‘ഇതാണോ ജനാധിപത്യം?’ – കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യം പൂർണമായും തകർക്കപ്പെട്ടെന്നും ഇത് രാജ്യദ്രോഹമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിനെയും മറ്റ് രണ്ട് കമ്മീഷണർമാരെയും നേരിൽ കാണുന്നതിനായി ലോക്സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എംപിമാർ എത്തിയെങ്കിലും പൊലിസ് തങ്ങളെ തടഞ്ഞുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്ന് ഏകദേശം 50 വാര അകലെവെച്ചാണ് ജനപ്രതിനിധികളെ തടഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ ശബ്ദത്തെയാണ് ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. 300 എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ എത്തിയപ്പോൾ അവരെ തടയേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് മനസിലാകുന്നില്ല. തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
Read Moreസമരച്ചൂടിൽ ഡൽഹി; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഇന്ത്യാ സഖ്യ എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ നേതാക്കളും എംപിമാരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാൻ എസ്പി എംപിമാർ ശ്രമിച്ചതോടെ പൊലിസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ബിജു ജനതാദൾ നേതാക്കളും അഖിലേഷ് യാദവും പ്രതിഷേധത്തിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നുണ്ട്. മാർച്ച് കണക്കിലെടുത്ത് ഡൽഹിയിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുമ്പോൾ അമിത ബലപ്രയോഗം ഒഴിവാക്കണമെന്ന് പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്…
Read Moreസേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റിയുടെ പരാതി; എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ച വിവാദത്തിൽ ഇന്ന് സ്ഥലം അളക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പഴയ ഓഫീസായ എകെജി സെന്ററിന്റെ ഭൂമി സംബന്ധിച്ച വിവാദത്തിൽ ഇന്ന് സ്ഥലം അളക്കും. രണ്ടു സർവേ നന്പറുകളിലായി എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ച വിവാദം ഹൈക്കോടതിയിലെത്തിയതിനെ തുടർന്നാണ് സ്ഥലം അളക്കാൻ റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് അടിയന്തര നിർദേശം നൽകിയത്. സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറാണ് പരാതി നൽകിയിരിക്കുന്നത്.1977ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനുവേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ, അനുവദിച്ച ഭൂമിയിൽ പഠന ഗവേഷണ കേന്ദ്രം തുടങ്ങാതെ, അത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവർത്തിപ്പിച്ചത് നിയമവിരുദ്ധമാണെന്നും സർവകലാശാലയുടെ ഭൂമി അനധികൃതമായി കൈയേറിയാണ് സെന്റർ നിർമിച്ചതെന്നും ഭൂമി സർവകലാശാലയ്ക്കു തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടാണ് ആർ.എസ്. ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്.
Read Moreആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരിയെ തൽസ്ഥാനത്തുനിന്നും ഉടൻ മാറ്റണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരിയെ തൽസ്ഥാനത്തുനിന്നും മാറ്റണമെന്നാണ് മന്ത്രിയുടെ ആവശ്യം. പല വിഷയങ്ങളിലും അന്വേഷണം നടത്താൻ നിർദേശിച്ചിട്ടും പ്രിൻസിപ്പൽ സെക്രട്ടറി തയാറാകാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. കൂടാതെ സുപ്രധാനമായ പല ഫയലുകളും പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി പിടിച്ചു വച്ചിരിക്കുന്നുവെന്നും മന്ത്രിക്ക് അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉടൻ നടപടി സ്വീകരിക്കാനാണ് സാധ്യത.
Read More