തങ്ങളും അഭ്യാസികളാണെന്നു തെളിയിക്കുകയാണു ഈ അണ്ണാറക്കണ്ണന്മാര്‍. ഡച്ച് ഫോട്ടോഗ്രാഫറായ ഗീര്‍റ്റ് വെഗന്‍ ആണ് ഈ അപൂര്‍വ ചിത്രങ്ങള്‍ എടുത്തത്. അദ്ദേഹത്തിന്റെ സ്വീഡനിലെ വീടിന്റെ പുറകുവശത്തെ കാഴ്ചകളാണ് ഇവ.
എന്നാല്‍, ഈ ഫോട്ടോകള്‍ വെറുതെ അങ്ങ് കിട്ടുന്നവയല്ല. ഫോട്ടോഗ്രാഫര്‍ മുന്‍കൂറായി നടത്തുന്ന ചില പ്ലാനിംഗിന്റെ ഫലമായാണു അണ്ണാന്‍ ഇത്തരം പോസുകള്‍ കാണിക്കുന്നത്. വീടിന്റെ പിന്നാമ്പുറത്ത് ആഹാരസാധനങ്ങളും വച്ചു ദിവസങ്ങളോളം കാത്തിരുന്നാലാണ് പലപ്പോഴും ഒരു ക്ലിക്കിനുള്ള വക ഒത്തു കിട്ടുക.
പതിനാറാം വയസില്‍ തുടങ്ങിയതാണു ഈ താല്പര്യമെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു.