വിശാഖപട്ടണം: ദീപാവലി ദിനത്തില്‍ ഇന്ത്യയുടെ നീലകുട്ടികള്‍ അമ്മമാര്‍ക്ക് നല്‍കിയത് വേറിട്ട സമ്മാനം. ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ ഓരോരുത്തരും അവരവരുടെ അമ്മമാരുടെ പേരുള്ള ജഴ്സിയണിഞ്ഞ് കളത്തിലെത്തിയാണ് വേറിട്ട സമ്മാനമൊരുക്കിയത്. മക്കളുടെ ഭാവിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അമ്മമാരെ അഭിവാദ്യം ചെയ്യാനുയിരുന്നു നീലക്കടുവകള്‍ കുപ്പായത്തില്‍ അമ്മപ്പേരുമായി കളത്തിലെത്തിയത്. ഓരോരുത്തരുടേയും ജീവിതത്തില്‍ അമ്മമാരുടെ പങ്കിനെ പ്രശംസിക്കുന്നതിനുള്ള തുടക്കമാണിതെന്ന് ക്യാപ്റ്റന്‍ ധോണി പറഞ്ഞു.
അമ്മമാരുടെ പേരില്‍ ഇന്ത്യന്‍ കടുവകള്‍
