ചെന്നൈ: ശ്വാസതടസത്തെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ദ ഹിന്ദു മുന്‍ എഡിറ്റര്‍ മാലിനി പാര്‍ഥസാരഥിയാണ് ഇക്കാര്യം അറിയിച്ചത്്. ജയലളിതയെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയെന്നും അവര്‍ വ്യക്തമാക്കി. ശ്വാസനാള ശസ്ത്രക്രിയയ്ക്കു ശേഷം ജയലളിതയുടെ ആരോഗ്യനിലയില്‍ ആശാവഹമാംവിധം പുരോഗതിയുണ്ടായിട്ടുണ്ടെന്നും അവരുടെ ട്വീറ്റില്‍ ഉണ്ട്.
ആരോഗ്യനിലയില്‍ ആശാവഹമാംവിധം പുരോഗതി; ജയലളിതയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്ന് സൂചന
