തിരുവനന്തപുരം: ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിന്റെ പേരിൽ അജിത്ത് കുമാറിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ വകുപ്പില്ലെന്ന് നിയമവിദഗ്ധർ. ആർഎസ് എസ് നിരോധിത സംഘടനയല്ലാത്തതിനാൽ അജിത്ത് കുമാറിനെതിരേ സർക്കാരിന് നടപടിയെടുക്കാൻ സാധിക്കില്ല. ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെങ്കിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമെ സാധിക്കൂ. അതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വേണം താനും.അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം അടുത്ത ദിവസങ്ങളിൽ തന്നെ സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും സർക്കാരിനെ അറിയിച്ചിരുന്നു. ഒരു വർഷം മുൻപേ ഈ വിവരം അറിഞ്ഞിട്ടും സർക്കാർ ഈ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാത്തത് സർക്കാരിന്റെ കൂടി അറിവോടെയായതിനാലാണ് കൂടിക്കാഴ്ചയെന്നാണ് പുറത്ത് വരുന്ന വിവരം.ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടന നടത്തുന്ന പൊതുപരിപാടിയിൽ പ്രസംഗിക്കാൻ പോകുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണം. എഡിജിപിയുടെ കാര്യത്തിൽ നിയമപരമായി വീഴ്ച ഉണ്ടായിട്ടുണ്ടെന്ന്…
Read MoreCategory: Loud Speaker
ആരോപണം തനിക്കും കുടുംബത്തിനും മാനഹാനി വരുത്തി; നിരപരാധിത്വം തെളിഞ്ഞാല് കേസെടുക്കണം; മുഖ്യമന്ത്രിക്ക് കത്തയത്ത് എഡിജിപി
തിരുവനന്തപുരം: താന് നിരപരാധിയെന്ന് അന്വേഷണത്തില് തെളിഞ്ഞാല് ആരോപണമുന്നയിച്ചവര്ക്കെതിരേ കേസെടുക്കണം. മുഖ്യമന്ത്രിക്ക് കത്തയച്ച് എഡിജിപി എം.ആര്.അജിത് കുമാർ ആരോപണം തനിക്കും കുടുംബത്തിനും മാനഹാനി വരുത്തി. നിരപരാധിത്വം തെളിഞ്ഞാൽ സർക്കാർ കേസ് ഫയൽ ചെയ്യണം. സെഷൻസ് കോടതിയിൽ സർക്കാരിനു തന്നെ കേസ് ഫയൽ ചെയ്യാമെന്നതുൾപ്പെടെയുള്ള നിയമനടപടികളുടെ വിശദാംശങ്ങൾ കൂടി കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എഡിജിപിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം എഡിജിപിയുടെ മൊഴിയെടുക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് അജിത് കുമാർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. നേരത്തേ തന്നെ സ്ഥാനത്തുനിന്ന് മാറ്റിനിര്ത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അജിത് കുമാര് അടക്കമുള്ളവര്ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്.
Read Moreയൂട്യൂബ് നോക്കി വ്യാജ ഡോക്ടർ ശസ്ത്രക്രിയ നടത്തി; പതിനഞ്ചുകാരന് ദാരുണാന്ത്യം
സരൺ (ബിഹാർ): വ്യാജ ഡോക്ടർ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയ കുട്ടി മരിച്ചു. സരണിലെ ഗണപതി ആശുപത്രിയിൽവച്ചാണ് ശസ്ത്രക്രിയയ്ക്കിടെ കൃഷ്ണകുമാർ(15) മരിച്ചത്. ഛർദിക്ക് ചികിത്സ തേടിയെത്തിയ കുട്ടിയെ അജിത് കുമാർ പുരി എന്ന വ്യാജ ഡോക്ടർ പരിശോധിക്കുകയും, ഛർദി നിൽക്കണമെങ്കിൽ ഉടൻ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കണമെന്നും പറഞ്ഞു. തുടർന്ന് ഇയാൾ കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കം ചെയ്തു. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴു ജില്ലകളിൽ അതിശക്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreവിദേശത്ത് നഴ്സായ ഭാര്യയോട് പണം ആവശ്യപ്പെട്ടു: കിട്ടാതെ വന്നപ്പോൾ ഭീഷണിപ്പെടുത്താൻ മകളോട് അക്രമം; ലഹരിക്ക് അടിമയായ യുവാവ് അറസ്റ്റിൽ
തിരുവല്ല: വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താൻ, മകളുടെ കഴുത്തിൽ വടിവാൾ വച്ച് വീഡിയോ കോൾ ചെയ്ത യുവാവ് അറസ്റ്റിൽ. തിരുവല്ല ഓതറ സ്വദേശി ജിൻസൺ ബിജുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച ജിൻസൺ ബിജു ഭാര്യയെ വിളിച്ചു 40000രൂപ ആവശ്യപ്പെട്ടിരുന്നു. കൊടുക്കാതിരുന്നപ്പോൾ അസഭ്യ ശബ്ദ സന്ദേശം അയക്കുകയും ചെയ്തു. തുടർന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടെ വീഡിയോ കോൾ ചെയ്തശേഷം നാലരവയസുകാരിയുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇമെയിൽ വഴിയാണ് തിരുവല്ല പോലീസിന് വിദേശത്ത് ജോലി നഴ്സായി ജോലി ചെയ്യുന്ന ഭാര്യയിൽ നിന്നും പരാതി ലഭിക്കുന്നത്. ആവശ്യപ്പെട്ട പണം അയച്ചു കൊടുക്കാത്തതിന് നാലു വയസുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വടിവാൾകൊണ്ട് കുട്ടിയുടെ വലതു വാരിയെല്ലിന്റെ ഭാഗത്ത് പോറലേൽക്കുകയും ചെയ്തു. ഭയന്ന് നിലവിളക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ യുവതി വിദേശത്ത് നിന്ന് മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു. പിന്നാലെയാണ്…
Read Moreതലസ്ഥാനത്ത് വെള്ളമില്ലാതെ വലഞ്ഞ് ജനം: ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ തുടരുന്ന കുടിവെള്ള പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എല്ലായിടത്തും എത്തിക്കാൻ കഴിയുമെന്നും ഇനി ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നീക്കങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രി പമ്പിംഗ് നേരിയ രീതിയിൽ പുനരാരംഭിച്ചിരുന്നു. പമ്പിംഗ് കൂടുതൽ പ്രഷറിലേക്ക് വന്നപ്പോൾ വീണ്ടും പൈപ്പ് പൊട്ടി. തുടർന്ന് പമ്പിംഗ് കുറച്ച് നേരം മാറ്റിവയ്ക്കേണ്ടി വന്നു. സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായി.ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്, സാധ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിലായി വെള്ളം എത്തിക്കുന്നുണ്ടെന്നും റിസ്കി ഓപ്പറേഷനായി 40 മണിക്കൂറോളം അധികമായി ചെലവഴിക്കേണ്ടി വന്നുവെന്നും ഇത്തരം കാര്യങ്ങളിൽ കരുതലോടെ പോകാൻ ശ്രമിക്കും മന്ത്രി കൂട്ടിച്ചേർത്തു. നഗരത്തിൽ പമ്പിംഗ് ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാൻ കഴിഞ്ഞില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിംഗ് പൂർണ…
Read Moreനിവിൻ പോളിക്കെതിരായ പരാതി; തീയതി തെറ്റിയത് ഉറക്കപ്പിച്ചിലെന്നു യുവതി
ആലുവ: ഉറക്കപ്പിച്ചിലാണ് തീയതി തെറ്റിയതെന്ന് നടൻ നിവിൻ പോളിക്കെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ മൊഴി. പീഡനം നടന്നെന്ന് യുവതി പറയുന്ന 2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിയിൽ ഉണ്ടായിരുന്നില്ലെന്ന നിവിൻ പോളിയുടെ നിലപാടിന് മറുപടിയായാണ് യുവതിയുടെ പുതിയ വിശദീകരണം. അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു.
Read Moreസംസ്ഥാനത്ത് ഒരാഴ്ച ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ ബംഗാള് ഉള്ക്കടലിനും വടക്കന് ബംഗാള് ഉള്ക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്ദത്തിന്റെ സ്വാധീനഫലമായിട്ടാണ് ശക്തമായ മഴ. വടക്കു ദിശയില് സഞ്ചരിക്കുന്ന ന്യൂനമര്ദം തിങ്കളാഴ്ചയോടെ വടക്കു പടിഞ്ഞാറന് ബംഗാള് ഉള്ക്കടലില് പശ്ചിമ ബംഗാള്, വടക്കന് ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപം തീവ്ര ന്യൂനമര്ദമായി ശക്തിപ്രാപിക്കാന് സാധ്യതയുണ്ട്. തുടര്ന്നുള്ള ദിവസങ്ങളില് പശ്ചിമ ബംഗാള്, വടക്കന് ഒഡിഷ, ജാര്ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങിയേക്കും ഇതിന്റെ ഫലമായി കേരളത്തില് അടുത്ത ഏഴുദിവസം വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില് തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആലപ്പുഴ,…
Read Moreപാന്പുകടിക്ക് മന്ത്രവാദചികിത്സ; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
റാഞ്ചി: പാന്പുകടിയേറ്റ കുട്ടികളെ മന്ത്രവാദിയുടെ അടുത്തു ചികിത്സയ്ക്കെത്തിച്ച സംഭവത്തിൽ മൂന്നു കുട്ടികൾക്കു ദാരുണാന്ത്യം. പതിനഞ്ചും ആൺകുട്ടിയും എട്ടും ഒന്പതും വയസുള്ള കുട്ടികളാണു മരിച്ചത്. ജാർഖണ്ഡ് ഗർവാ ജില്ലയിലെ ചിനിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാപ്കലി ഗ്രാമത്തിലാണു സംഭവം. കാട്ടാനയുടെ ആക്രമണം ഭയന്നു വീടിന്റെ നിലത്തുകിടന്നുറങ്ങിയ കുട്ടികൾക്കു പാമ്പു കടിയേറ്റത്. പാമ്പു കടിയേറ്റതിനെത്തുടർന്നു കുട്ടികളെ സമീപത്തെ മന്ത്രവാദിയുടെ അടുക്കലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെവച്ചു രണ്ടുകുട്ടികൾ മരിച്ചു. മൂന്നാമത്തെ കുട്ടിയെ ചികിത്സയ്ക്കായി മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. കാട്ടാന ആക്രമണം രൂക്ഷമായ മേഖലയാണ് ചാപ്കലി ഗ്രാമം. ആക്രമണം ഭയന്ന് ഗ്രാമീണർ സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരയിലും ഗ്രാമത്തിലെ ഏതെങ്കിലുമൊരു സ്ഥലത്തു കൂട്ടമായുമാണ് ഉറങ്ങുന്നത്.
Read Moreഎഡിജിപി-ആർഎഎസ്എസ് നേതാവ് കൂടിക്കാഴ്ച; തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് വീണ്ടും ചർച്ച; ആഞ്ഞടിക്കാൻ കോണ്ഗ്രസ്
തൃശൂർ: പൂരം കലക്കയതിനു പിന്നിലാര് എന്ന ചോദ്യം തൃശൂരിൽ അലയടിക്കുന്പോൾ എഡിജിപിയും ആർഎസ്എസ്് നേതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങൾ വ്യക്തമാകുന്പോൾ തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിലെ ജയതോൽവികൾ വീണ്ടും ചർച്ചയാവുകയാണ്. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ കനത്ത തോൽവിക്ക് കാരണം ഇതൊക്കെയാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിക്കാൻ കോണ്ഗ്രസ് അരയും തലയും മുറുക്കിയിറങ്ങിക്കഴിഞ്ഞു. ബിജെപി എല്ലാം നിഷേധിച്ച് നിലകൊള്ളുന്പോൾ ഒന്നും വിട്ടുപറയാനാകാതെ കുഴങ്ങുകയാണ് സിപിഐ.കൂടിക്കാഴ്ച സത്യമെങ്കിൽ അതീവ ഗൗരവമെന്ന ഒഴുക്കൻ മറുപടിയാണ് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. എഡിജിപി തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ വച്ചാണ് ആർഎസ്എസ് ദേശീയ നേതാവ് ദത്താത്രയ ഹൊസബൊളെയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വകാര്യ സന്ദർശനമായിരുന്നു ഇതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണമെങ്കിലും അത് വിശ്വസിക്കാൻ കോണ്ഗ്രസും സിപിഐയും തയ്യാറായിട്ടില്ല. കോണ്ഗ്രസ് അത് തുറന്നുപറയുന്പോൾ പരിശോധിക്കട്ടെ എന്ന നിലപാടിലാണ് സിപിഐ. ആർഎസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാന ഭാരതിയുടെ…
Read More