ആവണീശ്വരത്ത് റെയില്‍വേ മേല്‍പ്പാലം വാഗ്ദാനം കടലാസിലൊതുങ്ങി

klm-palammaylpalamപത്തനാപുരം:വാളകം പത്തനാപുരം ശബരി ബൈപാസില്‍ റെയില്‍വേ മേല്‍പാലമില്ല. ദുരിതയാത്രയൊഴിയാതെ ആവണീശ്വരം റെയില്‍വേലെവല്‍ക്രോസ്.പ്രതിദിനം അറ് മണിക്കൂറിലധികം ഗേറ്റ് അടഞ്ഞ് കിടക്കും. ശബരിമല ബൈപ്പാസിന്റെ ഭാഗമായ കുന്നിക്കോട് പത്തനാപുരം പാതയിലെ ആവണീശ്വരത്ത് റെയില്‍വേ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം. മേല്‍പ്പാലംനിര്‍മ്മിക്കുമെന്നവാഗ്ദാനംപഴംകഥയാകുന്നു.ദിവസവും പന്ത്രണ്ട് തവണയാണ് ലെവല്‍ക്രോസ് അടയ്ക്കുന്നത്.

ഈ സമയം ഇരുപത് മുതല്‍ മുപ്പത് മിനിട്ടുവരെ വാഹനങ്ങള്‍ വഴിയില്‍ കാത്തുകിടക്കേണ്ടി വരും.ഓരോ തവണയും തീവണ്ടിപ്പാത മുറിച്ചു കടക്കാന്‍ വാഹനങ്ങളുടെയും യാത്രക്കാരുടെയും കൂടുതല്‍ സമയം കാത്തുകിടക്കേണ്ടിവരും. സിഗ്‌നല്‍ സംവിധാനവും മറ്റും തകരാറിലായാല്‍ യാത്രക്കാരുടെ കാത്തിരിപ്പും വര്‍ധിക്കും.     ഇതിനു പുറമേ റെയില്‍ പാതയിലെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി അറിയിപ്പില്ലാതെ റെയില്‍വേ  ഗേറ്റ് അടച്ചിടാറുമുണ്ട്.കഴിഞ്ഞ ദിവസം സിഗ്‌നല്‍ സംവിധാനം  തകരാറിലായതോടെ രണ്ട് മണിക്കൂറോളം  ഗതാഗതം സ്തംഭിച്ചിരുന്നു.യാത്രക്കാരുടെയുംപ്രദേശവാസികളുടെയും ദുരിതം പരിഹരിക്കാന്‍ അധികൃതര്‍ശ്രമിക്കുന്നില്ലെന്നആക്ഷേപവുംശക്തമായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് കാലത്ത് മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാകട്ടെ പിന്നീട് വാക്കുമറക്കുകയും ചെയ്യും.ജനപ്രതിനിധികളുടെ നിലപാടില്‍ പ്രതിഷേധവും ശക്തമാണ്.കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ്പാതയായിരുന്നപ്പോള്‍ തന്നെമേല്‍പ്പാലമെന്നആവശ്യമുയര്‍ന്നിരുന്നു. പാതബ്രോഡ്‌ഗേജാകുന്നതോടെമേല്‍പ്പാലംനിര്‍മ്മിക്കുമെന്ന്‌വാഗ്ദാനവുമുണ്ടായതാണ്. എന്നാല്‍ അതും നടപ്പായില്ല.കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസഹമന്ത്രിയും സ്ഥലം എംപി യുമായ കൊടിക്കുന്നില്‍ സുരേഷ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന്പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും ജലരേഖയായി.

തിരുവനന്തപുരം,കന്യാകുമാരി,നാഗര്‍കോവില്‍ ഭാഗങ്ങളില്‍ നിന്നുള്ള  ശബരിമല തീര്‍ത്ഥാടകര്‍ക്ക്  പുനലൂര്‍ ശബരിമല പാതയില്‍ എത്താനുള്ള എളുപ്പമാര്‍ഗമായ ശബരിമല ബൈപ്പാസ് കടന്നു പോകുന്ന ഭാഗത്താണ് ആവണീശ്വരം റെയില്‍വേ ലെവല്‍ക്രോസ്. പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെയുള്ള പാതയുടെ നിര്‍മ്മാണംകൂടിപൂര്‍ത്തിയാകുന്നതോടെ സര്‍വീസുകളുടെ എണ്ണം കൂടും.മെമു സര്‍വീസുകളും ആരംഭിച്ചേക്കും.ഇതോടെ യാത്രക്കാരുടെ ദുരിതവും വര്‍ധിക്കും.

കൊല്ലം ചെങ്കോട്ട പാതയില്‍ ദേശീയപാതയിലും ശബരിമല ബൈപ്പാസിലുമായി മേല്‍പ്പാലം ഇല്ലാത്ത ഏകഭാഗം ആവണീശ്വരമാണ്. എന്നാല്‍ ഇത്തവണ കേന്ദ്രബജറ്റില്‍ ഗ്രാമീണപാത കടന്ന് പോകുന്ന കാവല്‍ പുരയില്‍ മേല്‍പാലം അനുവദിച്ചു കൊണ്ടുള്ളപ്രഖ്യാപനംഉണ്ടായിരുന്നു.അതിനാല്‍ ഇവിടെ മേല്‍ പ്പാലംനിര്‍മ്മിക്കണമെന്നആവശ്യത്തിന് ഇനിയെങ്കിലും അധികൃതര്‍ പച്ചക്കൊടി കാട്ടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരുംപ്രദേശവാസികളും.

Related posts