ഇല്യാനയ്‌ക്കൊപ്പമുള്ള ഫോട്ടോ കാമുകന്‍ പരസ്യമാക്കി

Illayana200616പ്രണയകാര്യത്തില്‍ മറ്റ് നായികമാരെ പോലെയല്ല തെന്നിന്ത്യന്‍-ബോളിവുഡ് നടി ഇല്യാന ഡിക്രൂസ്.  പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് പക്ഷെ പറയില്ല എന്ന് പറയുന്ന ടൈപ്പല്ല ഇല്യാന. തന്റെ പ്രണയ ത്തെക്കുറിച്ചും കാമുകനെ കുറിച്ചുമൊക്കെ നേരത്തെ തന്നെ ഇല്യാന വെളിപ്പെടുത്തി യതാണ്. ആസ്‌ട്രേലിയന്‍ ഫോട്ടോഗ്രഫറായ ആന്‍ഡ്ര്യൂ നീബോണാണ് ഇല്യാനയുടെ കാമുകന്‍.

ഇപ്പോള്‍ ഇല്യാനയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പരസ്യമാ യിക്കിയിരിക്കുകയാണ് നീബോണ്‍. തൂവെള്ള നിറമുള്ള വസ്ത്രവും അലസമാ യി പാറുന്ന മുടിയും. ചിത്രത്തില്‍ ഇല്യാന അതിസുന്ദരിയാണ്. മൊണോക്കോയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെ പകര്‍ത്തിയ ഫോട്ടോയാണിത്. ഇല്യാനയും തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നീബോണിനൊപ്പം നില്‍ക്കുന്ന ഫോട്ടോ നേരത്തെ ഇട്ടിരുന്നു. പക്ഷെ അത് ബ്ലാക്ക് ആന്റ് വൈറ്റായിരുന്നു.

Related posts