കൊല്ലം :എല്ലാവര്‍ക്കുംശുചിമുറി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. ഒക്‌ടോബര്‍ 15 നകം ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങള്‍ ഒക്‌ടോബര്‍ 31 നകവും ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ ആയി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റില്‍ ഒ ഡി എഫ് ശുചിമുറി നിര്‍മാണം സംബന്ധിച്ച മൂന്നാംഘട്ട അവലോകന യോഗത്തില്‍ പ്രസംഗിക്കു കയായിരുന്നുമന്ത്രി.
68 ശതമാനം ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ജില്ലയില്‍ 25 ഗ്രാമ പഞ്ചായത്തുകളും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും ഒ ഡി എഫ് ആയി പ്രഖ്യാപിച്ചിട്ടു|്.ഒക്‌ടോബര്‍ 2 നകം 15 ഓളം ഗ്രാമ പഞ്ചായത്തുകളും ഒ ഡി എഫ് ആയി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടു|്. ശുചിമുറി നിര്‍മ്മാണത്തില്‍ പിന്നോക്കം നില്‍ക്കുളള ഗ്രാമ പഞ്ചായത്തുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തന ങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.
അഞ്ചല്‍, പത്തനാപുരം, ചടയമംഗലം, വെട്ടിക്കവല, ശാസ്താംകോട്ട ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണം. ശുചിമുറി നിര്‍മാണത്തിനുളള തുക ബാങ്ക് അധികൃതര്‍ യഥാസമയം നല്‍കാത്തത് കാരണം ശുചിമുറി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം വരുന്നുണ്ടെന്ന പരാതിയു|െന്നും പാവപ്പെട്ട ഗുണഭോക്താക്കളുടെ തുക അതാത് ദിവസങ്ങളില്‍ തന്നെ അക്കൗ|ുകളില്‍ നല്‍കുന്നതിനും മന്ത്രി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ റ്റി മിത്ര, അസി കളക്ടര്‍ ആശാ അജിത്, പ്രോജക്ട് ഡയറക്ടര്‍ എ ലാസര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.