ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍

EKM-ARRESTപറവൂര്‍: ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലു പേരെ റിമാന്‍ഡ് ചെയ്തു. ബസ് തൊഴിലാളികളായ കൊട്ടുവള്ളിക്കാട് കോക്കാന്‍പാടത്ത് അര്‍ജുന്‍ (20), മൂത്തകുന്നം കാട്ടിപറമ്പില്‍ ആഷിക് (24), കൊടുങ്ങല്ലൂര്‍ അത്താണി മാടവന മാട്ടുപുറത്ത് റിബി (33), മേത്തല കാട്ടാകുളം അയിനിപ്പിള്ളി അനില്‍കുമാര്‍ (46) എന്നിവരാണ് റിമാന്‍ഡിലായത്.

പട്ടണം ചെറുകര ഉഷയുടെ വീട്ടില്‍നിന്നു രണ്ടു മാസം മുമ്പ് പല ദിവസങ്ങളിലായി 88 ഗ്രാം സ്വര്‍ണമാണു മോഷണം പോയത്. അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. മിക്കതും പൊട്ടിയ ആഭരണങ്ങളായിരുന്നു. ഭര്‍ത്താവ് മരിച്ച ഉഷ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. പുറത്തുപോയ സമയത്താണു മോഷണം നടന്നത്. ഉഷ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു നാലു പേരെയും പോലീസ് പിടികൂടിയത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. സിഐ എം.കെ. മുരളി, എസ്‌ഐ ഷോജോ വര്‍ഗീസ്, എഎസ്‌ഐ ടി.എസ്. ഉണ്ണികൃഷ്ണന്‍, സിപിഒമാരായ സുനില്‍, ഷീബന്‍, ബിജു, ബെന്‍സി, ഗിരീഷ്, ടിറ്റു, ബീന, റീന, ഗ്രേസി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Related posts