കളിക്കളത്തില്‍ സ്വരൂപിച്ച തുക ചികിത്സാസഹായത്തിന്; മാതൃകയായി കൊഴുവല്ലൂര്‍ സ്‌പോര്‍ട്ടിംഗ്‌സ് യൂത്ത് ക്ലബ്

fb-club

പന്തളം: കൊഴുവല്ലൂരിലെ യുവാക്കളുടെ കൂട്ടായ്മയായ സ്‌പോര്‍ട്ടിംഗ്‌സ് യൂത്ത് ക്ലബ് ഇക്കുറി വാര്‍ഷികവും ഓണവും ആഘോഷിച്ചില്ല. മുളക്കുഴ പഞ്ചായത്ത് മുന്‍ അംഗം കൂടിയായിരുന്ന കെ.സി.പ്രശോഭന്  വൃക്ക രോഗത്തിനുള്ള ചികിത്സാ ധനം സ്വരൂപി ക്കുകയായിരുന്നു അവരുടെ ലക്ഷ്യം.  ആഘോഷങ്ങള്‍ ഒഴി വാക്കിയെങ്കിലും വിവിധ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ മെന്റിലൂടെയാണ് അവര്‍ ചികിത്സാ സഹായത്തിനുള്ള തുക കണ്ടെ ത്തിയത്. മത്സരത്തില്‍ നിന്ന് സ്വരൂപിച്ച അരലക്ഷം രൂപ ഭാരവാഹികള്‍ പ്രശോഭന് കൈമാറുകയും ചെയ്തു.

മുമ്പ് അരുണ്‍-അന്‍സു സ്വകാര്യ ബസ് ഉടമയുമായി സഹകരിച്ചുള്ള  കാരുണ്യയാത്രയിലൂടെയും ക്ലബ് നടത്തിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. പ്രസിഡന്റ് പി.ബിജുരാജ്, ടോണി ചെറിയാന്‍, സാം.കെ, റോജിന്‍ നൈനാന്‍, പി.ആര്‍.സജി, അഭിജിത്ത്, അനൂപ് എബ്രഹാം തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ഫണ്ട് സ്വരൂപണാര്‍ത്ഥം നടത്തിയ ടൂര്‍ണമെന്റില്‍ മംഗളം ഫുട്‌ബോള്‍ ക്ലബ് കണ്ണന്‍ രാഘവന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി.

Related posts