എക്കാലവും ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമാണ് ഹരിയാനയിലെ മുർതൽ. എന്നാൽ ഇപ്പോൾ പരമ്പരാഗത രുചികൾക്കപ്പുറം മറ്റൊരു കൗതുകകരമായ കാഴ്ചയാണ് ഇവിടെ നിന്നും വൈറലാകുന്നത്. സാധാരണയായി വെയ്റ്റർമാർ ട്രേയുമായി ഓടിനടക്കുന്ന ധാബകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ അതിഥികൾക്ക് ഭക്ഷണമെത്തിക്കുന്നത് ഒരു റോബോട്ട് ആണ്! തിളങ്ങുന്ന ചുവന്ന എൽഇഡി കണ്ണുകളും ഫൈബറിൽ തീർത്ത ശരീരവുമുള്ള ഈ റോബോട്ട് കാണാൻ തന്നെ ഏറെ കൗതുകകരമാണ്. ഇത് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നു. അടുക്കളയിൽ തയാറാക്കുന്ന ഭക്ഷണം റോബോട്ടിന്റെ ട്രേയിൽ വയ്ക്കുന്നു. തുടർന്ന് ഇതിന്റെ പ്രത്യേക നാവിഗേഷൻ സിസ്റ്റവും സോഫ്റ്റ്വെയറും ഉപയോഗിച്ച് റോബോട്ട് കൃത്യമായ മേശയിലേക്ക് ഭക്ഷണം എത്തിക്കുന്നു. ബംഗളൂരുവിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് ഈ റോബോട്ട് വികസിപ്പിച്ചെടുത്തത്. ഒറ്റ ചാർജിൽ ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ പ്രവർത്തിക്കാൻ ഇതിന് സാധിക്കും. റിമോട്ട് വഴിയും ഇത് നിയന്ത്രിക്കാൻ കഴിയും. ഭക്ഷണശാലയിലെ ജീവനക്കാരെ പൂർണമായി…
Read MoreCategory: Today’S Special
യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ചു, ഒടുവിൽ ഓടയിലേക്ക് തള്ളിട്ടു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു നിർമാണ സൈറ്റിന് സമീപം വെച്ച് ഒരു യുവാവിനെ ഒരു സംഘം ആളുകൾ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു കൂട്ടം ആളുകൾ ചെറുപ്പക്കാരനായ യുവാവിനെ തുടർച്ചയായി മുഖത്തടിക്കുന്നതും, ഒടുവിൽ അടുത്തുള്ള ഓടയിലേക്ക് അയാളെ തള്ളിയിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്നുള്ളത് ഇതുവരെ വ്യക്തമല്ലെങ്കിലും, ഈ ദൃശ്യങ്ങൾ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്. സംഭവം ഇത്രയൊക്കെ നടന്നിട്ടും പോലീസ് കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് യുവാവ് ആരോപിക്കുന്നത്. ഇതിനെല്ലാം പുറമെ, വീഡിയോയുടെ അവസാന ഭാഗത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈ ക്രൂരത നോക്കിനിൽക്കുന്നത് വ്യക്തമായി കാണാം. ഇതുകൂടി പുറത്തുവന്നതോടെ “എവിടെയാണ് നമ്മുടെ ക്രമസമാധാനം?” എന്ന ചോദ്യമാണ് നെറ്റിസൺസ് ഉയർത്തുന്നത്. ഗാസിയാബാദിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന ഗുണ്ടായിസത്തിനെതിരെയും അക്രമ സംഭവങ്ങൾക്കെതിരെയും നാട്ടുകാർ ഇതിനകം തന്നെ ആശങ്ക…
Read Moreഓടുന്ന ട്രക്കിന് മുകളിൽ ഡ്രൈവറുടെ അഭ്യാസ പ്രകടനം; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ, രാജസ്ഥാൻ പോലീസിനെ ടാഗ് ചെയ്ത് ജനങ്ങൾ, വീഡിയോ വൈറൽ
ഓടുന്ന ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തിറങ്ങി ട്രക്കിന് മുകളിൽ കയറി നൃത്തം ചെയ്ത ഡ്രൈവറുടെ ഭീതിജനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡ്രൈവറുടെ അപകടകരമായ ഈ അഭ്യാസ പ്രകടനത്തിനെതിരെ വ്യാപക ജനരോഷമാണ് ഉയരുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ ഡ്രൈവർ ട്രക്കിന്റെ ക്യാബിന് മുകളിലേക്ക് കയറി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് വശത്തെ ജനലിലൂടെയാണ് ഇയാൾ തിരികെ സീറ്റിലേക്ക് കയറുന്നത്. ഇത്രയും കൊണ്ടും നിർത്താതെ, വാഹനം ഓടിക്കുന്നതിനിടയിൽ ഡോർ തുറന്ന് വശത്തെ ലഡ്ജിൽ കയറി നിന്നും ഇയാൾ നൃത്തം തുടർന്നു. റോഡിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഈ പ്രവർത്തനം ഒരു ഭീകരാക്രമണത്തിന് തുല്യമാണെന്നും ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ട്രക്ക് രാജസ്ഥാൻ രജിസ്ട്രേഷനിലുള്ളതായതിനാൽ ഉടനടി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ…
Read Moreഇന്ത്യാ ഗേറ്റ് പരിസരത്ത് മാലിന്യക്കൂമ്പാര; പൗരബോധമില്ലായ്മയെ ചോദ്യം ചെയ്ത് ഡൽഹി യുവാവ്, സമൂഹ മാധ്യമങ്ങളിൽ വിശദമായ വീഡിയോ പങ്കുവച്ചത് ചർച്ചയായി
ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളിലൊന്നായ ഇന്ത്യാ ഗേറ്റ് പരിസരത്തെ മാലിന്യക്കൂമ്പാരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൽഹി സ്വദേശിയായ യുവാവ്. ആശിഷ് ഗ്രോവർ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇന്റർനെറ്റിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റിന്റെ പ്രൗഢിക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും കവറുകളും പ്രദേശത്തുടനീളം ചിതറിക്കിടക്കുന്നതാണ് വീഡിയോയിലുള്ളത്. “ദില്ലിയിലെ ഏറ്റവും പ്രശസ്തമായ ഈ സ്ഥലം കണ്ടോ?” എന്ന ചോദ്യത്തോടെയാണ് ആശിഷ് കാമറ ചുറ്റുമുള്ള മാലിന്യങ്ങളിലേക്ക് തിരിച്ചത്. ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് മാത്രമല്ല, മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികളും തദ്ദേശീയരും എത്തുന്ന പ്രദേശത്ത് പൊതുജനങ്ങൾ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മയെയും ശുചീകരണ സംവിധാനങ്ങളുടെ പോരായ്മയെയും വീഡിയോ ചോദ്യം ചെയ്യുന്നു. വീഡിയോ വൈറലായതോടെ, സ്മാരകങ്ങളുടെ സംരക്ഷണത്തിൽ ഭരണകൂടത്തോടൊപ്പം പൊതുജനങ്ങളും കൃത്യമായ പൗരബോധം പുലർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.…
Read Moreഅഞ്ചു വയസുകാരന്റെ ദേശഭക്തിഗാനം; നാഗാലാൻഡിൽ നിന്നുള്ള കൊച്ചുമിടുക്കൻ, സമൂഹ മാധ്യമങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കി വാങ്നാവോ യാതോ
സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയഗാനം ആലാപിച്ച് സോഷ്യൽ മീഡിയയുടെയും മനം കവർന്ന് നാഗാലാൻഡിൽ നിന്നുള്ള അഞ്ചുവയസ്സുകാരൻ. നാഗാലാൻഡ് സ്വദേശിയായ വാങ്നാവോ യാതോ എന്ന കൊച്ചുബാലന്റെ ഹൃദയസ്പർശിയായ ആലാപനമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് വാങ്നാവോ നിർഭയമായും തെളിമയാർന്ന ശബ്ദത്തിലും ‘ജനഗണനമ’ ആലാപിച്ചത്. കുഞ്ഞിന്റെ ആലാപന മികവും ആത്മവിശ്വാസവും നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ആനന്ദ് മഹിന്ദ്ര, കുഞ്ഞു യാതോയുടെ പ്രകടനം കേട്ടതിനുശേഷം നാഗാലാൻഡ് സന്ദർശിക്കാതെ എങ്ങനെ ഇരിക്കാനാകും എന്ന് കുറിച്ചു. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും ഗൗരവമേറിയ ഒരു ഗാനം പൂർണ ആത്മാർഥതയോടെ അവതരിപ്പിച്ച യാതോയുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വേദിയിലെ കുഞ്ഞുരൂപവും ശക്തമായ ശബ്ദവും തമ്മിലുള്ള വൈരുധ്യമാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ കൊച്ചുമിടുക്കന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
Read Moreമെട്രോയിൽ വനിതാ യാത്രക്കാരിയുടെ ചിത്രം പകർത്തി, സിഐഎസ്എഫ് ജവാൻ യാത്രക്കാർക്ക്നേരെ തോക്കുചൂണ്ടി; ഒടുവിൽ സസ്പെൻഷൻ, സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നു
ഡൽഹി മെട്രോ കോച്ചിനുള്ളിൽ വനിതാ യാത്രക്കാരിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന ആരോപണത്തെ തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ജവാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 12.40ന് എയിംസ് മെട്രോ സ്റ്റേഷനിലാണ് സംഭവം. അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ പകർത്തിയെന്ന് ആരോപിച്ച് യുവതി ജവാനെ ചോദ്യം ചെയ്യുകയായിരുന്നു. ഫോട്ടോ എടുത്തിട്ടില്ലെന്ന് ജവാൻ നിഷേധിച്ചെങ്കിലും, മൊബൈൽ ഫോണിലെ ഗാലറി പരിശോധിച്ചപ്പോൾ യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയതായി സഹയാത്രക്കാർ ആരോപിക്കുന്നു. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ പുറത്തുപോകാൻ ശ്രമിച്ച ജവാനെ യാത്രക്കാർ തടഞ്ഞുവെച്ചു. തർക്കത്തിനിടെ ജവാൻ സർവീസ് പിസ്റ്റൾ പുറത്തെടുത്ത് യാത്രക്കാർക്ക് നേരെ ചൂണ്ടിയതായി ചിലർ ആരോപിച്ചെങ്കിലും, പോലീസ് ഈ അവകാശവാദം തള്ളി. സംഭവ സ്ഥലത്തെത്തിയ മെട്രോ പോലീസ് അധികൃതർ അന്വേഷണം ആരംഭിച്ചെങ്കിലും,…
Read Moreഒരു കപ്പ് കോഫിയും സ്വന്തം കാരിക്കേച്ചറും വെറും 80 രൂപയ്ക്ക്! കൊൽക്കത്തയിലെ ചായക്കടയിലെ സത്കാരം കണ്ട് ഞെട്ടി വിദേശ സഞ്ചാരി, സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വൈറൽ
ചൂടുപറക്കുന്ന ഒരു കപ്പ് കോഫിയും ഒപ്പം സ്വന്തം മുഖത്തിന്റെ മനോഹരമായ ഒരു കാരിക്കേച്ചറും, അതും വെറും 80 രൂപയ്ക്ക്! കൊൽക്കത്തയിലെ ഒരു ചെറിയ ചായക്കടയിലെത്തിയ അമേരിക്കൻ സഞ്ചാരിയെ അമ്പരപ്പിച്ചത് ഈ അപൂർവ്വ ഓഫറാണ്. കലാകാരനായ ശ്യാമ പ്രസാദ് ഡേയുടെ കൊൽക്കത്തയിലെ കട സന്ദർശിച്ച അമേരിക്കൻ യൂട്യൂബറും സഞ്ചാരിയുമായ മാർക്കസ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 30 വർഷമായി ശ്യാമ പ്രസാദ് ഡേ ഈ കൊച്ചു ചായക്കട നടത്തിവരികയാണ്. കടയിലെത്തിയ മാർക്കസ് അവിടെ പ്രദർശിപ്പിച്ചിരുന്ന പ്രശസ്തരുടെ ചിത്രങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അവതരിപ്പിച്ച ‘ദാദാ ഗിരി’ എന്ന ജനപ്രിയ ബംഗാളി ടെലിവിഷൻ ഷോയിൽ ശ്യാമ പ്രസാദ് പങ്കെടുത്തതിന്റെ ചിത്രങ്ങളും മാർക്കസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മാർക്കസിന്റെ മുഖം നോക്കി ശ്യാമ പ്രസാദ് മിനിറ്റുകൾക്കുള്ളിൽ മനോഹരമായ ഒരു കാരിക്കേച്ചർ വരച്ചുകൊടുത്തു.…
Read Moreറോഡ് കുഴിയായാൽ പണി പാളും! കരാറുകാരെ പൂട്ടി ഡാഷ്ക്യാമും എഐയും; എൻജിനീയറായ യുവാവ് നിർമിച്ച ആപ്പ്, സമൂഹ മാധ്യമങ്ങളിൽ സംഭവം വൈറൽ
റോഡുകളിലെ കുഴികൾ കണ്ടെത്തുക മാത്രമല്ല, അത് അടയ്ക്കാൻ ഉത്തരവാദിയായ കരാറുകാരൻ ആരാണെന്നു വരെ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തുന്ന വിപ്ലവകരമായ എഐ സാങ്കേതികവിദ്യ വികസിപ്പിച്ച് ബംഗളൂരു സ്വദേശിയായ എൻജിനീയർ. ഗൗരവ് സെൻ എന്ന എൻജിനീയറാണ് ഡാഷ്ക്യാം, ജിപിഎസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ സമയോചിതമായി കോർത്തിണക്കി ഈ പുതിയ ആപ്പ് നിർമിച്ചത്. ചാറ്റ്ജിപിടി ഇന്ത്യയുമായി ചേർന്ന് തയ്യാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. കാറിൽ ഘടിപ്പിച്ച ഡാഷ്ക്യാമും ആക്സിലറോമീറ്ററും ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോൾ തന്നെ റോഡിലെ കുഴികളുടെ ദൃശ്യങ്ങളും സ്ഥാനവും ആപ്പ് ശേഖരിക്കും. എഐ വിഷൻ മോഡലുകൾ ഉപയോഗിച്ച് കുഴികളുടെ വലിപ്പം കൃത്യമായി തരംതിരിക്കാനും ഇതിന് സാധിക്കും. ദൂരെയോ വേഗത്തിലോ പോകുമ്പോൾ സ്പീഡ് ബ്രേക്കറാണോ കുഴിയാണോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ പോലും ഈ സിസ്റ്റം കൃത്യമായ വിവരങ്ങൾ നൽകുന്നു. റോഡിലെ കുഴികൾ കണ്ടെത്തുക എന്നതിനപ്പുറം…
Read Moreഎല്ലാം അറിയണമെന്നില്ല, സംസാരിക്കാനുള്ള ധൈര്യമാണ് പ്രധാനം; അമേരിക്കൻ കോർപ്പറേറ്റ് ഓഫീസിലെ അനുഭവം തുറന്നുപറഞ്ഞ് ഇന്ത്യൻ യുവതിയുടെ വൈറൽ പോസ്റ്റ്
അമേരിക്കൻ കമ്പനിയിലെ സഹപ്രവർത്തകർ തന്നേക്കാൾ കാര്യങ്ങൾ അറിയാവുന്നവരാണെന്നായിരുന്നു ആ ഇന്ത്യൻ യുവതി ആദ്യം കരുതിയത്. എന്നാൽ പിന്നീട് അവരോടൊപ്പം ജോലിചെയ്തപ്പോഴാണ് ആ ധാരണ തികച്ചും തെറ്റാണെന്ന് അവൾക്ക് മനസ്സിലായത്. അമേരിക്കയിലെ തന്റെ തൊഴിൽ പരിചയം സംഭാഷണങ്ങളിലെ ആത്മവിശ്വാസത്തെക്കുറിച്ച് വലിയൊരു പാഠമാണ് പഠിപ്പിച്ചതെന്ന് വ്യക്തമാക്കുകയാണ് ഹരിണി എന്ന ഇന്ത്യൻ പ്രൊഫഷണൽ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹരിണി അനുഭവം തുറന്നുപറഞ്ഞത്. ഓഫീസിലെ ഏക ഇന്ത്യൻ ജീവനക്കാരിയായ ഹരിണി, ജോലിയിൽ തുടക്കത്തിൽ പലപ്പോഴും സംസാരിക്കാൻ മടിച്ചുനിന്നു. കാര്യങ്ങളെക്കുറിച്ച് നൂറു ശതമാനം ഉറപ്പുവന്ന ശേഷം മാത്രം സംസാരിക്കാനായിരുന്നു ഇന്ത്യയിൽ വളർന്ന സാഹചര്യത്തിൽ താൻ പഠിച്ചിരുന്നത്. സ്കൂൾ ജീവിതത്തിൽ ശരിയായ ഉത്തരങ്ങൾ നൽകാൻ ഇത് സഹായിച്ചിരുന്നെങ്കിലും, കോർപ്പറേറ്റ് ലോകത്ത് ഈ രീതി തനിക്ക് തിരിച്ചടിയാകുന്നതായി അവൾക്ക് തോന്നി. എന്നാൽ അമേരിക്കൻ സഹപ്രവർത്തകർ കാര്യങ്ങൾ പൂർണമായി മനസ്സിലാക്കുന്നതിന് മുൻപ് തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കാറില്ലെന്ന്…
Read More16 രൂപയ്ക്ക് വസ്ത്രങ്ങളുടെ ഓഫർ പെരുമഴ ! കാൻപൂരിൽ തെരുവിലിറങ്ങി ആയിരങ്ങൾ; ഒടുവിൽ ലാത്തിവീശി പോലീസ് , സമൂഹ മാധ്യമങ്ങളിൽ വൈറലായി
വെറും 16 രൂപയ്ക്ക് വസ്ത്രങ്ങൾ നൽകുമെന്ന ഓഫർ കേട്ട് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ഉത്തർപ്രദേശിലെ കാൻപൂരിലെ ആലം മാർക്കറ്റിൽ ഓഗസ്റ്റ് 15ന് അർധരാത്രി ഉണ്ടായ ജനത്തിരക്ക് തല്ലിയോടിച്ച് പോലീസ്. തിക്കിലും തെരക്കിലും പെട്ട് അപകടാവസ്ഥ ഉണ്ടായതോടെയാണ് പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ആലം മാർക്കറ്റിലെ വസ്ത്രവ്യാപാരിയായ റെയിസ് ആലമിന്റെ മകന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് വേറിട്ട ഓഫർ പ്രഖ്യാപിച്ചത്. രാത്രി 11.59 മുതൽ 16 മിനിറ്റ് നേരം കടയിലുള്ള എല്ലാത്തരം വസ്ത്രങ്ങളും (സ്യൂട്ടുകൾ, ജീൻസുകൾ, ഷർട്ടുകൾ എന്നിവ) വെറും 16 രൂപയ്ക്ക് നൽകുമെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഓഫർ. വാർത്ത പടർന്നതോടെ 11.30 ഓടെ ആയിരക്കണക്കിന് ആളുകളാണ് കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. പെട്ടെന്നുണ്ടായ വൻ തിരക്കിൽ റോഡിൽ ആളുകൾ വീഴുകയും ഓട്ടത്തിനിടയിൽ ചെരിപ്പുകൾ ചിതറിക്കിടക്കുകയും ചെയ്തു. ആളുകൾ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഭീതിജനകമായ അന്തരീക്ഷമാണ് ഉടലെടുത്തത്. തിക്കിലും തിരക്കിലും…
Read More