പെരുമ്പാവൂര്‍: വെങ്ങോലയില്‍ എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമം. അപകട അലാറം ഹെഡ് ഓഫീസില്‍ മുഴങ്ങിയതോടെ പോലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ 1.50നാണ് സംഭവം. വെങ്ങോലകനാല് ബണ്ട് റോഡിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടി ം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മുഖത്ത് ചാക്കിട്ടാണ് മോഷ്ടാവ് എത്തിയത്. മെഷീനു താഴെയുള്ള കവര്‍ പൊളിച്ചു. എന്നാല്‍, പണം കവര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല.
കവര്‍ തുറന്നയുടന്‍ ഈ വിവരം എറണാകുളത്തെ ഹെഡ് ഓഫീസില്‍ അറിഞ്ഞു. അവിടെ നിന്നുമാണ് പോലീസിലേക്ക് വിവരം കൈമാറിയത്. ഇതിനിടെ എടിഎം കൗണ്ടറിലും അലാറം മുഴങ്ങിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഒന്നിലധികം പേര് ഉള്ളതായി സംശയിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് പോലീസ് നിഗമനം. പ്രതിമുഖം മറച്ച് വന്നതും മറ്റും കാമറയില്‍ കാണാം. പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.