ആലത്തൂര്‍: കാവശ്ശേരി പാടൂര്‍ മെ ച്ചോട് ഗോപാലകൃഷ്ണന്റെ വീട്ടുവള പ്പിലെ ഒരേക്കര്‍ സ്ഥലത്തെ കറിവേ പ്പില തോട്ടം വിളവെടുപ്പിന് പാകമാ യി. ജൈവകൃഷിയായി സംരക്ഷിച്ചു വന്ന തോട്ടത്തിലെ വിളവെടുപ്പ് ഒ രാഘോഷമായിത്തന്നെയാണ് കാവശ്ശേരി കൃഷി ഭവന്റെ ആഭിമു ഖ്യത്തില്‍ ഇന്ന് രാവിലെ 9.00ന് നടത്തുന്നത്.കഴിഞ്ഞ വര്‍ഷം ഇങ്ങനെയൊരു കൃഷി ഗോപാലകൃഷ്ണന് ആരംഭി ച്ചപ്പോള്‍ അത് പാലക്കാടന്‍ കാര്‍ ഷിക മേഖലക്ക് വേറിട്ട അനുഭവ മായി രുന്നു. കറിവേപ്പില കൃഷിയായി ആരും ചെയ്തിട്ടില്ല.
മുന്‍ കാലങ്ങ ളില്‍ മിക്കവീട്ടുവളപ്പിലും ഉണ്ടായിരു ന്നതാണ് കറിവേപ്പില .ഇന്നിപ്പോള്‍ മിക്ക വീടുകളിലും ഇല്ലായെ ന്നുള്ളതാണ് വസ്തുത.മാര്‍ക്കറ്റില്‍ നിന്നു പച്ചക്കറി വാങ്ങുമ്പോള്‍ അതിന്റെ കൂടെ കിട്ടുന്നതിനാല്‍ ഇതിനെറെ വില ആരും അറിയാറില്ല. ഇവിടെയാണ് ഗോപാലകൃഷ്ണന് വേറിടുന്നത്.
ഒരേക്കര്‍ തോട്ടത്തില്‍ നിന്ന് പൂര്‍ണ്ണ വിളവെടുപ്പ് എടുക്കാന്‍ പാകമായാല്‍ വര്‍ഷത്തില്‍ മൂന്ന് ടണ്‍ കറിവേപ്പില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ടണ്ണിന് പതിന യ്യായിരം രൂപ വരെ ലഭിക്കു മെന്നും പറയുന്നു. തൈ നട്ട് പത്ത് മാസം കഴിഞ്ഞാണ് ആദ്യ വിളവെടുപ്പ് നടത്തുന്നത്.ഇനി ഓരോ മൂന്ന് മാസം കഴിയുമ്പോഴും ആവശ്യാനുസ രണം വിളവെടുക്കാന്‍ കഴിയുന്ന തുമാണ്. തൈ നട്ട് സംരക്ഷിച്ചു പോന്നാല്‍ മുപ്പതു വര്‍ഷം വരെ തുടര്‍ച്ചയായി വിളവെടുക്കാമെന്നതാണ് കറിവേപ്പില ക്യഷിയുടെ പ്രത്യേകത.