കുടിവെള്ളപൈപ്പിനു ചുറ്റും പന്തലിച്ചു പൊന്തക്കാടുകള്‍

PKD-PIPEKADUകൊടുവായൂര്‍: രാജാക്കുളത്ത് റോഡുവക്കിലെ കുടിവെള്ളപൈപ്പിനു ചുറ്റും വളര്‍ന്നു പന്തലിച്ചുനില്ക്കുന്ന ചെടിത്തൂപ്പുകള്‍ വെട്ടി വൃത്തിയാക്കണമെന്ന ആവശ്യം ശക്തം. ഈ സ്ഥലത്ത് ഇഴജന്തുക്കള്‍ വര്‍ധിക്കുന്നതിനാല്‍ പൈപ്പില്‍നിന്നും വെള്ളമെടുക്കാന്‍പോലും സമീപവാസികള്‍ ഭയപ്പെടുകയാണ്. കൊടുവായൂര്‍- പിട്ടുപീടിക പ്രധാന റോഡിനു സമീപത്താണ് ചെടിത്തൂപ്പുകള്‍ കാടുപിടിച്ചു വളര്‍ന്നുനില്ക്കന്നത്.

ചെടിത്തൂപ്പുകള്‍ക്കിടയില്‍ തെരുവുനായ്ക്കളും തമ്പടിച്ചിരിക്കുകയാണ്. പ്രഭാതസമയങ്ങളില്‍ വെള്ളം ശേഖരിക്കാന്‍ പോകുന്നവരെ തെരുവുനായ്ക്കള്‍ ഓടിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. വെള്ളം ഒഴുകിപോകാന്‍ കഴിയാതെ കെട്ടിനില്ക്കുന്നതുമൂലം കൊതുകുശല്യവും പ്രദേശത്തു രൂക്ഷമാണ്. ഇതു പകര്‍ച്ചവ്യാധിക്കും കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.  ഗ്രാമസഭകളില്‍ കാലങ്ങളായി ശുചീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും വര്‍ഷങ്ങളായി അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.

Related posts