നേ​ത്രാ​വ​തി എ​ക്സ് പ്ര​സ് യാ​ത്ര​ക്കാ​ർ​ക്ക് പൊട്ടിപ്പൊ​ളി​ഞ്ഞ കോ​ച്ചു​ക​ൾ ; സ്റ്റേഷൻ മാസ്റ്റർക്ക്  പരാതി നൽകി യാത്രക്കാർ

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ ട്രെ​യി​നു​ക​ൾ​ക്കൊ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ട്രെ​യി​നു​ക​ൾ മ​തി​യെ​ന്ന റെ​യി​ൽ​വേ​യു​ടെ നി​ല​പാ​ട് തു​ട​രു​ന്നു. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കു​ർ​ള​യി​ലേ​ക്കു​ള്ള നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ലാ​ണ് സ​ർ​വീ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കേ​ണ്ട കോ​ച്ചു​ക​ൾ റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളാ​ക്കി മാ​റ്റി റെ​യി​ൽ​വേ യാ​ത്ര​ക്കാ​രെ ഞെ​ട്ടി​ച്ച​ത്.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ സീ​റ്റു​ക​ളും ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര​യും പ്ര​വ​ർ​ത്തി​ക്കാ​ത്ത ഫാ​നു​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്ന​ത്. നേ​ത്രാ​വ​തി​യി​ലെ എ​സ് -9 എ​ന്ന കോ​ച്ചാ​ണ് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.
എ​റ​ണാ​കു​ള​ത്തും കോ​ഴി​ക്കോ​ടും നി​ർ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ചി​ല കോ​ച്ചു​ക​ളി​ലെ ഫാ​നു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​ത്.

ആ​വ​ശ്യ​ത്തി​ന് കോ​ച്ചു​ക​ൾ ഇ​ല്ലാ​ത്ത​തും ചി​ല ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ വൈ​കി​യ​തും കാ​ര​ണം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ നി​ന്നു പു​റ​പ്പെ​ട്ട പ​ല ട്രെ​യി​നു​ക​ളി​ലും ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ഇ​തു​ത​ന്നെ​യാ​ണു സ്ഥി​തി. യാ​ത്ര​ക്കാ​ർ കോ​ഴി​ക്കോ​ട്ട് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റോ​ടും ക​ണ്ണൂ​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റോ​ടും പ​രാ​തി​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് പ​ഴ​കി​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ​തു​മാ​യ കോ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രേ നേ​ര​ത്തെ റെ​യി​ൽ​വേ ഡി​വി​ഷ​ൻ പാ​സ​ഞ്ചേ​ഴ്സ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

Related posts