കൊച്ചി: കോണ്‍ഗ്രസിനു മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാകാത്ത അവസ്ഥയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പലരും കാണും. എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന രീതി സിപിഎമ്മിലില്ലെന്നും കോടിയേരി പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തങ്ങള്‍ വീക്ഷിച്ചുവരികയാണ്. കേരളാ കോണ്‍ഗ്രസില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ നിലപാടെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് യാതൊരു തടസവുമില്ല. ഇരുവരും മത്സരിക്കുന്നതിനെക്കുറിച്ച് പിന്നീടു ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.