മോസ്കോ: കാന്‍ഡിഡേറ്റ് ചെസിന്റെ ഒമ്പതാം റൗണ്ടില്‍ ആനന്ദിന് വിജയം. അര്‍മേനിയയുടെ ലെവോണ്‍ അരോണിയനെ 66 നീക്കത്തിലൊടുവിലാണ് ആനന്ദ് പരാജയപ്പെടുത്തിയത്. ഇതോടെ 5.5 പോയിന്റുമായി സെര്‍ജി കജാക്കിനൊപ്പം ആനന്ദ് ഒന്നാമതെത്തി. കജാക്കിനും നകാമുറയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. പീറ്റര്‍ സീഡ്ലറും വാസലിന് ടോപലോവും തമ്മിലുള്ള മത്സരവും സമനിലയില്‍ അവസാനിച്ചു.
ജയം,ആനന്ദ് ഒന്നാമത്
