ജയറാം വ്യത്യസ്ത ലുക്കില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രം ആടുപുലി യാട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഹൊറര്‍ ചിത്രമാണ് സംവിധായകനായ കണ്ണന് താമരക്കുളം അണിയിച്ചൊരുക്കുന്നത്.
ഓംപുരിയും രമ്യാകൃഷ്ണനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. സുധീര്‍ കരമന, എസ്.പി. ശ്രീകുമാര്‍, പാഷാണം ഷാജി, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ദിനേശ് പള്ളത്ത് നിര്‍വഹിക്കുന്നു.