ട്രാന്‍സ്‌ഫോര്‍മറിനു സുരക്ഷാവേലി നിര്‍മിക്കാത്തത് അപകടഭീഷണിയുയര്‍ത്തുന്നു

ekm-transformerപിറവം: കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിനു സുരക്ഷാവേലി നിര്‍മിക്കാത്തതു അപകട ഭീഷണിയുയര്‍ത്തുന്നു. നാലടി ഉയരത്തില്‍ മാത്രം സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറിലെ ഫീസുകള്‍

മെയിന്‍ റോഡിനോട് ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍ മര്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് നാളുകളായുള്ള ആവശ്യമാണ്.നിരവധി തവണ ട്രാന്‍സ്‌ഫോര്‍മര്‍ കത്തിപോകുകയും ചെയ്തിരുന്നു. ഫ്യൂസ് ഉറപ്പിച്ചിരിക്കുന്നത് ഏതു നിമിഷവും നിലംപൊത്താവുന്ന രീതിയിലാണ്.

സ്കൂള്‍ കുട്ടികളടക്കം നിരവധിയാളുകള്‍ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിനോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിനു ചുറ്റും സുരക്ഷാവേലി നിര്‍മിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ട്രാന്‍സ്‌ഫോര്‍മര്‍ റോഡിനോട് തൊട്ടുചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ളതിനാല്‍ സുരക്ഷാവേലി റോഡിലേക്ക് ഇറക്കി നിര്‍മിക്കേണ്ടതായി വരും. അതിനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഇവിടെ നിന്നു മാറ്റി സ്ഥാപിക്കുക മാത്രമാണ് ഏക പോംവഴിയെന്നും നാട്ടുകാര്‍ പറഞ്ഞു.

Related posts