തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാസിക് ഡോളിനു വിലക്ക്

TVM-NASICDOLതിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അമ്പലങ്ങളില്‍ നാസിക് ഡോളിനു വിലക്ക് ഏര്‍പ്പെടുത്തി. ഹൈ ഡെസിബലിലുള്ളതും കര്‍ണകഠോരമായതുമായ ഈ വാദ്യത്തിന്റെ ശബ്ദം കൊച്ചുകുട്ടികളടക്കം മുതിര്‍ന്നവരുടെ ശ്രവണേന്ദ്രിയം തകരാറിലാക്കുകയും ശബ്ദ മലിനീകരണമുണ്ടാക്കുന്നതുമാണ്. ഇതു നിരോധിക്കുവാന്‍ ഇന്നു ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡംഗം പി.കെ. കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts