കളമശേരി: ഇത്തവണത്തെ നിയമസഭ തെരഞ്ഞടുപ്പില്‍ വികസനമാണ് പ്രധാനമായും ചര്‍ച്ചയാവുന്നത് എന്ന് അബ്ദുള്‍ സമദ് സമദാനി പറഞ്ഞു. കളമശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ. ഇബാഹിം കുഞ്ഞിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം കങ്ങരപ്പടിയില്‍ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഗതാഗത രംഗത്ത് വന്‍ വികസനം നടപ്പിലാക്കിയ മന്ത്രിയാണ് ഇബ്രാഹിം കുഞ്ഞ്. സാധാരണ ഏത് തിരഞ്ഞെടുപ്പിലും ഭരണവിരുദ്ധ വികാരം ഉണ്ടാവാറുണ്ട് . എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ അതില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ബഷീര്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി വി.കെ.ഇബ്രാഹിം കുഞ്ഞ്, ജമാല്‍ മണക്കാടന്.പി.കെ.ഇബ്രാഹിം, പി.എം.വി രാകുട്ടി. വി.കെ.അബ്ദുള്‍ അസിസ് തുടങ്ങിയവര്‍ സംസാരിച്ചു.