റിയാദ്: പ്രവാസികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പുതിയ നിക്ഷേപ പദ്ധതിയായ കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിംഗ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. റിയാദിലെ ഹോട്ടൽ ഹോളിഡേ ഇൻ അൽ ക്വൈസറിൽ നടത്തിയ യോഗത്തിൽ കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, കെഎസ്എഫ്ഇ ഡയറക്ടർ എം.സി. രാഘവൻ തുടങ്ങിയവർ പങ്കെടുത്തു. കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി പൂർണമായും ഓൺലൈനിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
Read MoreCategory: NRI
പാക്കിസ്ഥാനിൽ ‘കൂടത്തായി’ മോഡൽ കൂട്ടക്കൊല: കൊല്ലപ്പെട്ടത് 13 പേർ, യുവതിയും കാമുകനും അറസ്റ്റിൽ
ലാഹോർ: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപുരിൽ കൂടത്തായി മോഡൽ കൂട്ടക്കൊല. മാതാപിതാക്കളെ ഉൾപ്പെടെ കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കുറ്റകൃത്യത്തിൽ പങ്കാളിയായ യുവാവും അറസ്റ്റിലായി. പ്രണയ ബന്ധത്തിൽ വീട്ടുകാർ എതിർപ്പറിയിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ ഷെയ്സ്ത ബ്രോഹി, കാമുകന് അമീര് ബക്ഷ് എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 19 നായിരുന്നു കൂട്ടുകുടുംബത്തിലെ 13 പേർ മരിച്ചത്. ഒൻപതുപേർ തത്ക്ഷണം മരിക്കുകയും മറ്റ് നാല് പേർ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. കൂട്ടമരണം ഭക്ഷ്യവിഷബാധ ഏറ്റായിരിക്കാമെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ ഒരു കുടുംബം ഒന്നാകെ മരണത്തിന് കീഴടങ്ങിയിട്ടും ഷെയ്സ്തയ്ക്ക് മാത്രം ഒന്നും സംഭവിക്കാത്തത് പോലീസിൽ സംശയമുണ്ടാക്കി. പിന്നാലെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാരക വിഷാംശം കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന വിശദമായ അന്വേഷണത്തിൽ കൂട്ടക്കൊല വ്യക്തമാകുകയായിരുന്നു. അമീറുമായുള്ള വിവാഹത്തിന്…
Read Moreയാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ഡൽഹിയിൽനിന്നു ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് അടിയന്തര വൈദ്യസഹായത്തിനായി ഡെൻമാർക്ക് തലസ്ഥാന നഗരിയായ കോപ്പൻഹേഗനിലേക്ക് വിമാനം വഴിതിരിച്ചുവിട്ടതായി എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാരനെ കോപ്പൻഹേഗനിലെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ഉറപ്പാക്കി. പിന്നീട് വിമാനം ലണ്ടനിലേക്കു പുറപ്പെട്ടെന്ന് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreഇന്ത്യയുടെ സുരക്ഷയെ തകർക്കാൻ ഒന്നും ചെയ്യില്ല: മാലിദ്വീപ് പ്രസിഡന്റ്
ന്യൂഡൽഹി: ഇന്ത്യയുടെ സുരക്ഷയെ തകർക്കാൻ തന്റെ രാജ്യം പ്രവർത്തിക്കില്ലെന്നു മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വിലപ്പെട്ട പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യയെന്നും മുയിസു പറഞ്ഞു. ആദ്യ ഇന്ത്യ സന്ദർശനത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു മാലിദ്വീപ് പ്രസിഡന്റ് നിലപാടു വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തി. വിവിധ രാജ്യങ്ങളുമായുള്ള സഹകരണങ്ങളിലൂടെ വളർച്ചയും വികസനവും തന്റെ രാജ്യം ആഗ്രഹിക്കുന്നതായി ചൈന അനുകൂല നിലപാടു പുലർത്തുന്ന മുയിസു പറഞ്ഞു. അതേസമയം, ചൈനയുടെ പേരു മുയിസു പരാമർശിച്ചതുമില്ല. അന്താരാഷ്ട്ര ബന്ധങ്ങൾ വിപുലപ്പെടുത്തുകയും ഏതെങ്കിലുമൊരു രാജ്യത്തെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടത് മാലിദ്വീപിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, ഇത്തരം ഇടപെടലുകൾ ഇന്ത്യയുടെ താത്പര്യങ്ങളെ തകർക്കില്ലെന്നും മുയിസു പറഞ്ഞു. മുയിസു അധികാരത്തിലെത്തിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. മാലിയിൽനിന്ന് ഇന്ത്യൻ സൈനികരെ മടക്കി അയയ്ക്കുന്നതുൾപ്പെടെയുള്ള പ്രാദേശികതാത്പര്യങ്ങൾ…
Read Moreഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികം; ഇസ്രയേലിനുനേരേ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം
ടെൽ അവീവ്: ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് ഇസ്രയേലിനുനേരേ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. ഇസ്രയേല് തുറമുഖ നഗരമായ ഹൈഫയിലാണ് ഹിസ്ബുളള ആക്രമണം നടത്തിയത്. അഞ്ച് ഹിസ്ബുള്ള റോക്കറ്റുകളാണ് ഹൈഫയിൽ പതിച്ചത്. 10 പേര്ക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ വ്യവസായിക നഗരമായ ഹൈഫയിൽ ഇത് ആദ്യമായാണ് ആക്രമണം നടക്കുന്നത്. വടക്കന് ഇസ്രയേലിലെ ടിബെരിയാസിലും ഹിസബുള്ള ആക്രമണം നടത്തി. ലെബനൻ സായുധ സംഘമായ ഹിസ്ബുള്ളയുടെ തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ കൊലപാതകത്തിനുള്ള തിരിച്ചടി കൂടിയായാണ് ഹിസ്ബുള്ളയുടെ ഇന്നത്തെ ആക്രമണമെന്നു പറയുന്നു. ആക്രമണവാർഷിക ദിനമായതിനാൽ ഇസ്രയേൽ സുരക്ഷ കർശനമാക്കിയിരുന്നു. ഇതിനെ മറികടന്നായിരുന്നു റോക്കറ്റ് ആക്രമണം. ആക്രമണം നടത്തിയതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇതിനിടെ ഇസ്രയേലിന്റെ ലെബനൻ, ഗാസ ആക്രമണം തുടരുകയാണ്. പലസ്തീനിലെ അൽ അഖ്സയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ഫൈറ്റർ ജെറ്റ് ആക്രമണത്തിൽ 11 പേർക്കു പരിക്കേറ്റു. അഭയാർഥി കേന്ദ്രത്തിലാണ്…
Read Moreഇസ്രയേൽ അധികകാലം ഉണ്ടാകില്ല; ഖമനയ്യുടെ ഭീഷണി
ടെഹ്റാൻ: ഇസ്രയേൽ അധികനാൾ ഉണ്ടാകില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തു ള്ള അലി ഖമനയ്യുടെ ഭീഷണി. ഇസ്രയേലിനെതിരേ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പൊതുജന സേവനമായിരുന്നു. ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയ്ക്കായുള്ള പ്രാർഥനയ്ക്കു നേതൃത്വം വഹിച്ചശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല മോസ്കിൽ പതിനായിരങ്ങളാണ് ഖമനയ്യുടെ പ്രസംഗം ശ്രവിച്ചത്. വർഷങ്ങൾക്കുശേഷമാണ് അദ്ദേഹം വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നല്കുന്നത്. ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ് ഭീകരസംഘടനകളെ ഖമനയ് പ്രശംസിച്ചു. ഹിസ്ബുള്ളയ്ക്കും ഹമാസിനും എതിരേ പിടിച്ചുനിൽക്കാൻ ഇസ്രയേലിനാകില്ല. നസറുള്ളയുടെ രക്തസാക്ഷിത്വം പാഴാകില്ല. ഹമാസ് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ ആക്രമണം ശരിയായ നീക്കമായിരുന്നു. ലബനനിലെ ജിഹാദിനും അൽ അഖ്സ മോസ്കിനായുള്ള പോരാട്ടത്തിനും പിന്തുണ നൽകേണ്ടത് എല്ലാ മുസ്ലിംകളുടെയും കടമയാണ്. പശ്ചിമേഷ്യയിലെ ഭൂമിയും പ്രകൃതിവിഭവങ്ങളും നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ പദ്ധതിയിലെ…
Read Moreനസറുള്ളയുടെ പിൻഗാമിയെ ലക്ഷ്യമിട്ട് ഇസ്രയേൽ
ജറൂസലെം: കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർ ഹസൻ നസറുള്ളയുടെ പിൻഗാമിയാകുമെന്നു കരുതുന്ന ഹാഷെം സാഫിയുദ്ദീനെ ലക്ഷ്യമിട്ട് ബെയ്റൂട്ടിൽ ഇസ്രേലി ആക്രമണം. ദഹിയയിലെ ബങ്കറിൽ ഹിസ്ഹുള്ള നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു സാഫിയുദ്ദീൻ. ഇയാൾക്ക് പരിക്കേറ്റോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. നസറുള്ളയുടെ ബന്ധുകൂടിയാണ് സാഫിയുദ്ദീൻ. ബെയ്റൂട്ടിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് റാഷ് സ്കാഫി കൊല്ലപ്പെട്ടു. 2000 മുതൽ ഹിസ്ബുള്ളയിൽ പ്രവർത്തിക്കുന്നയാളാണ് സ്കാഫി. ഇസ്രേലി സേന തിങ്കളാഴ്ച മുതൽ തെക്കൻ ലബനനിൽ നടത്തുന്ന കരയാക്രമണത്തിൽ 21 കമാൻഡർമാർ ഉൾപ്പെടെ 250ലേറെ ഭീകരരാണു കൊല്ലപ്പെട്ടത്. 2000 കേന്ദ്രങ്ങളിൽ ഇസ്രേലി സേന ആക്രമണം നടത്തി.
Read Moreപ്രൗഢഗംഭീരം, ലളിതം വൈറ്റ്ഹൗസ്; പുതിയ സാരഥിക്കായി കാത്തിരിക്കുന്നു
ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കന് പ്രസിഡന്റിന്റെ ഭരണസിരാകേന്ദ്രമായ ഓവല് ഓഫീസിന് എന്തൊക്കെ മാറ്റങ്ങളാണ് വരാന് പോകുന്നത്? റിപ്പബ്ലിക്കന് സ്ഥാനാര്ഥി ഡോണള്ഡ് ട്രംപാണ് വിജയിക്കുന്നതെങ്കില് അദ്ദേഹം പഴയതൊക്കെ പുനഃസ്ഥാപിക്കുമോ? കമല ഹാരിസ് പ്രസിഡന്റായാല് പ്രസിഡന്റ് ജോ ബൈഡന്റെ തത്സ്ഥിതി തുടരുമോ? വൈറ്റ് ഹൗസിലേക്കും അതിന്റെ ഹൃദയമായ ഓവല് ഓഫീസിലേക്കും ദീപികയുടെ സ്പെഷല് കറസ്പോണ്ടന്റ് (യുഎസ്എ) എന്ന നിലയില് സന്ദര്ശനാനുമതി ലഭിച്ചപ്പോള് ഉള്ളില് ഉയര്ന്നത് ഈ ചോദ്യങ്ങളാണ്. മൂന്നു തട്ടുള്ള സുരക്ഷാ പരിശോധന കഴിഞ്ഞ് അകത്തു കടന്നപ്പോള് പ്രത്യക്ഷത്തില് വലിയ സുരക്ഷാസംവിധാനമൊന്നും അവിടെ കണ്ടില്ല. നമ്മുടെ സെക്രട്ടേറിയറ്റിനോ, ക്ലിഫ് ഹൗസിനോ ഉള്ളത്രയും സുരക്ഷാ ഉദ്യോഗസ്ഥരെപോലും വൈറ്റ് ഹൗസില് പുറമെ കണ്ടില്ല. 224 വര്ഷം പഴക്കമുള്ള വൈറ്റ്ഹൗസില് കാലോചിതമായ പരിഷ്കാരങ്ങള് ഉണ്ടായതൊഴിച്ചാല് അതിന്റെ പഴമയും പ്രൗഢിയും ലാളിത്യവും അതേപടി നിലനിര്ത്തിയിട്ടുണ്ട്. വൈറ്റ്ഹൗസിന് ഈസ്റ്റ് വിംഗ്, വെസ്റ്റ് വിംഗ് എന്നിങ്ങനെ പ്രധാനപ്പെട്ട…
Read Moreയുഎസിൽ ചുഴലിക്കാറ്റിൽ മരണം 120; നേപ്പാളില് പ്രളയം; മരണം 193
മയാമി: ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും പേമാരിയിലും അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 120 ആയി. പർവതനഗരമായ ആഷ് വില്ലെയിൽ 30 പേർക്ക് ജീവൻ നഷ്ടമായി. അവശ്യവസ്തുക്കൾ ഹെലികോപ്ടർ മാർഗം മേഖലയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ കരതൊട്ടത്. കാഠ്മണ്ഡു: നേപ്പാളിലെ പ്രളയക്കെടുതിയിൽ ഇതുവരെ 193 പേര്ക്ക് ജീവന് നഷ്ടപ്പെട്ടു. പ്രളയത്തില് 31 പേരെ കാണാതായെന്നും നിരവധിപ്പേര്ക്ക് പരിക്കേറ്റെന്നും അധികൃതര് വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടിനിടയില് പെയ്ത കനത്ത മഴയില് കഠ്മണ്ഡുവിലെ മുഴുവന് പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിനെ തുടര്ന്ന് മറ്റ് സ്ഥലങ്ങളില് നിന്ന് കഠ്മണ്ഡു പൂര്ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണുള്ളത്.
Read Moreലബനനിൽ സംഘർഷം കടുക്കുന്നു; ഇസ്രയേൽ കരയുദ്ധം തുടങ്ങി
ബെയ്റൂട്ട്: വ്യോമാക്രമണങ്ങൾക്കു പിന്നാലെ തെക്കൻ ലബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്. സായുധ സംഘടനയായ ഹിസ്ബുള്ളയുമായുള്ള സംഘർഷം രൂക്ഷമായിരിക്കേയാണ് ഇസ്രയേൽ നിയന്ത്രിതമായ രീതിയിലുള്ള കരയുദ്ധത്തിനു തുടക്കമിട്ടത്. കരവഴിയുള്ള ഇസ്രയേൽ നീക്കം തടയാൻ തങ്ങൾ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുള്ള ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറഞ്ഞു. ഇതോടെ യുദ്ധം കൂടുതൽ കടുക്കുമെന്ന് ഉറപ്പായി. കരയുദ്ധം തുടങ്ങും മുന്പ് ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ദാഹിയിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പുതിയ മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരേ പരിമിതമായ ഗ്രൗണ്ട് റെയ്ഡുകൾ ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ സേന പ്രഖ്യാപിച്ചു. ഇസ്രയേൽ-ലെബനൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ വടക്കൻ ഇസ്രയേലിലെ ജനങ്ങൾക്ക് ഭീഷണിയാണെന്നും സേന പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ സിറിയയിൽ…
Read More