ദീപിക വീണ്ടും തമിഴില്‍?

deepika290716ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ വീണ്ടുമൊരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍. മുമ്പ് രജനീകാന്തിനൊപ്പം സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത കൊച്ചടയാന്‍ എന്ന ചിത്രത്തില്‍ ദീപിക അഭിനയിച്ചിരുന്നു. ജയംരവിയും ആര്യയും പ്രധാന വേഷത്തില്‍ എത്തുന്ന സംവിധായകന്‍ സുന്ദര്‍സിയുടെ സ്വപ്‌ന ചിത്രം സംഗമിത്രയില്‍ ദീപിക അഭിനയിക്കുമെന്നാണറിയു ന്നത്.

പ്രധാന വേഷമാണ് ദീപികയ്‌ക്കെന്നും എന്തിരന്‍, ബാഹുബലി എന്നിവയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള സംഗമിത്രയെന്നും കേള്‍ക്കുന്നു.   ദീപികയെ കൂടാതെ തമിഴിലേയും തെലുങ്കിലേയും പ്രമുഖ താരങ്ങളെയും ചിത്രത്തിന്റെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍.

ശ്രീ തേനന്താള്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. ബാഹുബലി, ഈഗ ചിത്രങ്ങളിലൂടെ പ്രശസ്തനായ കമലാ കണ്ണനാണ് സംഗമിത്രയുടെ സ്‌പെഷല്‍ ഇഫക്ട്‌സും കൈകാര്യം ചെയ്യുന്നത്.

Related posts