പ്രേക്ഷകരില്‍ നിന്നും തിയറ്ററുകളില്‍ നിന്നും ധനയാത്ര എന്ന സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം വന്നതിനെ തുടര്‍ന്ന് സിനിമ ജൂണ്‍ പത്തിന് വൈഡ് റിലീസിനൊരുങ്ങുന്നു. ശ്വേതാമേനോനും റിയാസ്ഖാനും കന്നടതാരം സന്ദീപയും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ആനന്ദ്, സുനില്‍ സുഗദ, ഇടവേള ബാബു, കവിയൂര്‍ പൊന്നമ്മ, ഇന്ദ്രന്‍സ്, മാമുകോയ, ചേര്‍ത്തല ജയന്, ബിജുകുട്ടന്, ധര്മ്മജന്, അനില്‍ മുരളി, കോട്ടയം നസീര്‍, കലാഭവന്‍ പ്രജോദ്, ബീനാ ആന്റണി, ഭഗത് മാനുവല്‍, സംഗീതാ രാജേന്ദ്രന്, സോജ, പയ്യന്നൂര്‍ മുരളി തുടങ്ങി ഒരു വന്‍ താരനിര തന്നെ ധനയാത്രയിലുണ്ട്. ബാനര്‍-ശ്രീമൂകാംബികാ കമ്മ്യൂണിക്കേഷന്‍സ്, സംവിധാനം-ഗിരീഷ് കുന്നുമ്മല്‍, നിര്‍മ്മാണം-ബെന്നി തൊടുപുഴ, ആഷിക് ഉദിനൂര്‍, രചന-ചന്ദ്രന് രാമന്തളി, പി.ആര്.ഒ-ദേവസിക്കുട്ടി, കാമറ-വേണുഗോപാല്‍, ഗാനരചന-വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ജിനേഷ് കുമാര്‍ എരമം, സംഗീതം-രാജാമണി, കാഞ്ഞങ്ങാട് രാമചന്ദ്രന്, പശ്ചാത്തല സം—ഗീതം-ബിജിപാല്‍, എഡി—റ്റിംഗ്-രഞ്ജന്‍ എ്രബഹാം.
-അജയ് തുണ്ടത്തില്‍,