നടി സരയുവിന്റെ വിവാഹ വീഡിയോ കാണാം

യുവനടി സരയു മോഹന്റെയും സുഹൃത്ത് സനല്‍ ദേവന്റെയും വിവാഹം ശനിയാഴ്ച നടന്നു. തൃശൂര്‍ ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങുകള്‍. റിമ കല്ലിങ്കല്‍, രജിത് മേനോന്‍, സയനോര, കൃഷ്ണപ്രഭ, ഭാമ, മുക്ത, രചന നാരായണന്‍കുട്ടി, അനുമോള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാനെത്തി.

വര്‍ഷം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങി നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സനലുമായുള്ള സരയുവിന്റെ വിവാഹനിശ്ചയം ഏപ്രില്‍ നാലിന് കഴിഞ്ഞിരുന്നു. വ്യാഴാഴ്ച നടന്ന മെഹന്തി ചടങ്ങിലും നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.

വിവാഹവീഡിയോ കാണാം:

Related posts