നാടന്‍തോക്കുമായെത്തിയ രണ്ടു പേര്‍ ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ പിടിയില്‍

gunന്യൂഡല്‍ഹി: നാടന്‍ തോക്കും വെടിയുണ്ടകളുമായി രണ്ടുപേരെ ഡല്‍ഹി മെട്രോ റെയില്‍ സ്റ്റേഷനില്‍ പിടികൂടി. സീലാംപൂര്‍ സ്റ്റേഷനില്‍ സിഐഎസ്എഫിന്റെ എക്‌സ്‌റേ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 315 ബോര്‍ നാടന്‍ കൈത്തോക്കും വെടിയുണ്ടകളുമാണ് യാത്രക്കാരുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബദായുന്‍ ജില്ലക്കാരാണ് പിടിയിലായത്. ഇരുവരെയും ഡല്‍ഹി പോലീസിനു കൈമാറി.

Related posts