നാലുകോടി തട്ടിയെടുത്തയാള്‍ വിജയിച്ചാല്‍ നാലായിരം കോടി തട്ടിയെടുക്കും; കൊച്ചി മണ്ഡലത്തില്‍ കെ.ജെ. മാക്‌സിയെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍

posterകൊച്ചി: കൊച്ചി നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെ.ജെ.മാക്‌സിക്കെതിരെ മണ്ഡലത്തില്‍ വ്യാപക പോസ്റ്റര്‍ പ്രചരണം. കെ.ജെ. മാക്‌സിയെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരിക്കെ കൊതുക് ഫണ്ടിന്റെ പേരില്‍ നാലുകോടി തട്ടിയെടുത്തയാളാണ് മാക്‌സിയെന്നും അദ്ദേഹം വിജയിച്ചാല്‍ കൊച്ചിയുടെ പേരില്‍ നാലായിരം കോടി രൂപ തട്ടിയെടുക്കുമെന്നാണ് പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വിജിലന്‍സ് കേസ് നിലവിലുള്ള ആരോപണവിധേയനായ ആളെ മത്സരിപ്പിക്കരുത്. ഇത്തരം ആള്‍ക്കാരെ സ്ഥാനാര്‍ഥികളാക്കുന്നതില്‍നിന്ന് പാര്‍ട്ടി പിന്‍മാറണമെന്നും പോസ്റ്ററുകളില്‍ പറയുന്നു. സിപിഎം പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍. നേരത്തെ കെ.ജെ. മാക്‌സിയെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നു എന്ന വാര്‍ത്ത വന്ന  ഘട്ടത്തില്‍ തന്നെ  പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവരുടെ പട്ടിക ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയതോടെയാണ് പരസ്യമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

Related posts