തൃശൂര്‍: നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്വകാര്യ കുറി വ്യവസായം നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഓള്‍ കേരള ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാനായിരുന്ന അഡ്വ. പി.ഡി.ജോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിട്ടി നിയമം കേരളത്തില്‍ നടപ്പിലായതുമൂലം ഉണ്ടായിട്ടുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
ചെയര്‍മാന്‍ ഡേവിസ് കണ്ണനായ്ക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.ഡി.ജോസിന്റെ ഛായാചിത്രം അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു. അഡ്വ. എം.വി.ജോസ്, അഡ്വ. എ.പി.ജോര്‍ജ്, ജനറല്‍ സെക്രട്ടറി വി.ടി.ജോര്‍ജ്, വൈസ് ചെയര്‍മാന്‍മാരായ തോമസ് കൊള്ളന്നൂര്‍, ബേബി മൂക്കന്‍, സെക്രട്ടറിമാരായ അഡ്വ. രഞ്ജിത്ത് ഡേവിസ്, പ്രഫ. കെ.കെ. രവി, ട്രഷറര്‍ സി.എല്‍.ഇഗ്നേഷ്യസ് എന്നിവര്‍ പ്രസംഗിച്ചു.