പത്തനാപുരത്തെ പ്രധാന പോസ്റ്റ് ഓഫീസില്‍ രജിസ്റ്റേര്‍ഡ് കത്തുകള്‍ അയയ്ക്കാനുള്ള സംവിധാന മില്ലെന്ന് പരാതി

KLM-POSTപത്തനാപുരം: പത്തനാപുരം മെയിന്‍ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റേര്‍ഡ്  കത്തുകള്‍ അയക്കാനുള്ള നടപടി യില്ല. ലാഭം കൊയ്ത് സ്വകാര്യ കൊറിയര്‍ സര്‍വീസുകള്‍.നെറ്റ് സര്‍വീസുകള്‍ ലഭ്യമല്ലെന്ന കാരണത്താലാണ് രജിസ്റ്റേര്‍ഡ് കത്തുകളയക്കാനെത്തുന്നവരെ അധികൃതര്‍ മടക്കി അയയ്ക്കുന്നത്. സര്‍വീസ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ മേഖലയിലെ ബാങ്കുകളില്‍ നിന്നും ലോണുകളും മറ്റുമായി ബന്ധപ്പെട്ട ഇടപാടുകാര്‍ക്ക് ദിനംപ്രതി നൂറ് കണക്കിന് കത്തിടപാടുകളാണ് നടക്കേണ്ടത്.

എന്നാല്‍ തപാല്‍ ഓഫീസ് അധികൃതരുടേ അനാസ്ഥയെ തുടര്‍ന്ന് ഇവരെല്ലാം സ്വകാര്യകൊറിയര്‍ സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്.ഒരു രജിസ്‌ട്രേഡ് കത്തിന് ഇരുപത്തിയഞ്ച് രൂപ പ്രകാരം ദിനംപ്രതി തപാല്‍വകുപ്പിന്‌ലഭ്യമാകേണ്ട വന്‍തുകയാണ് നഷ്ടമാകുന്നത്.മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിക്കേണ്ട തകരാര്‍ മാസങ്ങള്‍ക്ക് ശേഷവും പരിഹരിക്കാന്‍ ശ്രമിക്കാത്തത്ഏറെപ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Related posts