കായംകുളം: ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിച്ച് പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് മാതൃകയാകുന്നു. നാലായിരം കുടുംബങ്ങള്‍ക്ക് പച്ചക്കറിവിത്തുകള്‍ നല്കി പഞ്ചായത്തിലെ 19 വാര്‍ഡുകളിലായി 50 ഏക്കര്‍ സ്ഥലത്താണ് ജൈവപച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കൃഷിഭൂമി തയാറാക്കിയശേഷം തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിയിറക്കിയിരുന്നു.
ചീര, പാവല്‍, പയര്‍, പടവലം, വഴുതന, വെള്ളരി, വെണ്ട കൂടാതെ ഇതോടൊപ്പംതന്നെ ഇടവിള കൃഷി, തെങ്ങുസംരക്ഷണം, വാഴകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും നടപ്പിലാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ അധ്വാനത്തിലൂടെ ജൈവപച്ചക്കറി കൃഷി ഉല്പാദനമേഖലയില് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രഭാകരന് പറഞ്ഞു.
പാപ്പിയെ തേടി മകള്‍ സാന്ത്വനത്തിലെത്തി
കോട്ടയം: “സാന്ത്വന’ത്തില്‍ കഴിഞ്ഞിരുന്ന പാപ്പിയെ തേടി മകള്‍ പദ്മയെത്തി. ഒരാഴ്ചയായി നാടു മുഴുവന്‍ അന്വേഷിച്ചുനടന്ന് ഒടുവില്‍ അമ്മയെ കണെ്ടത്തിയപ്പോള്‍ പത്മ നിറകണ്ണുകളോടെ പാപ്പിയെ കെട്ടിപ്പിടിച്ച് ഉമ്മ നല്കി. കഴിഞ്ഞ 24ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ത്രിനു മീപത്തുനിന്നാണ്. അലഞ്ഞുനടന്നിരുന്ന പാപ്പിയെ ഏറ്റുമാനൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ സാന്ത്വനം പരിചരണ കേന്ദ്രത്തില്‍ എത്തിച്ചത്. ഓര്‍മക്കുറവുള്ളതിനാല്‍ പാപ്പിക്കു താമസിച്ചിരുന്ന സ്ഥലവും മക്കളുടെ പേരും മറ്റു വിവരങ്ങളും പോലീസിനോടു കൃത്യമായി പറയാന്‍ സാധിച്ചിരുന്നില്ല. പാപ്പി പറഞ്ഞ നിരവധി വിലാസങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ബന്ധുക്കളെ കണെ്ടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു സാന്ത്വനത്തില്‍ എത്തിക്കുകയായിരുന്നു.
മകള്‍ പദ്മയോടൊപ്പം അമ്പാറനിരപ്പേലുള്ള ചിരട്ടയോലിക്കല്‍ വീട്ടില്‍ താമസിച്ചിരുന്ന പാപ്പി വ്യാഴാഴ്ച രാവിലെ അമ്പലത്തില്‍ പോകുന്നതിനായി വീട്ടില്‍നിന്നും ഇറങ്ങിയതാണ്. തുടര്‍ന്നു വഴിതെറ്റി ഏറ്റുമാനൂരില്‍ എത്തിപ്പെടുകയായിരുന്നു. ഓര്‍മക്കുറവുള്ളതിനാല്‍ തിരികെ വീട്ടിലേക്കു മടങ്ങാന്‍ കഴിയാതെ വന്നു. അമ്മയെ കാണാതായ അന്നുമുതല്‍ പദ്മ വിവിധ അമ്പലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഒടുവില്‍ സാന്ത്വനത്തില്‍ ഉണെ്ടന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് ഇവിടെ എത്തിച്ചേരുകയായിരുന്നു.