മൂവാറ്റുപുഴ: നഗരത്തിലെ ഹോട്ടലുകളില്‍നിന്നു കഴിഞ്ഞ ദിവസം പഴകിയ ഭക്ഷണം പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്സണ്‍ ഹോട്ടലുടമകളുടെ യോഗം വിളിച്ചു. നഗരപധിയിലെ ഹോട്ടലുടമകള്‍ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ചും മുനിസിപ്പല്‍ നിയമങ്ങളെക്കുറിച്ചും നഗരസഭ സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു.ഹോട്ടലുകള്‍, ബേക്കറികള്‍, ബോര്‍മകള്‍ എന്നിവിടങ്ങളില്‍ ഹെല്‍ത്ത് സ്ക്വാഡ് പരിശോധന തുടരും. വീഴ്ചവരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
വൈസ് ചെയര്മാന് പി.കെ. ബാബുരാജ്, സ്ഥിരം സമിതി അധ്യക്ഷന്‍ രാജി ദിലീപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സഞ്ചീവ് കുമാര്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള്‍, ഹോട്ടലുടമകള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.അതേസമയം ഹോട്ടല്‍ ഉടമകളെ ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കെഎച്ച്ആര്‍എ ഹൈജീന്‍ മോണിറ്ററിംഗ് സ്ക്വാഡ് മൂന്നാംഘട്ട പരിശോധന നടത്തി. പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ ഉടന്‍ പരിഹരിക്കണമെന്ന് നിര്‍ദേശം നല്കി.
എല്ലാ ആഴ്ചയും പരിശോധന തുടരും. ഹൈജീന്‍ മോണിറ്ററിംഗ് സ്ക്വാഡിന്റെ പരിശോധനയ്ക്ക് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കുര്യന്, സെക്രട്ടറി ടി.സി. റഫീക്ക്, ജോയിന്റ് സെക്രട്ടറി ഗംഗാധരന് വിവിധ യൂണിറ്റ് പ്രസിഡന്റുമാരായ പി.പി. ജോണി, ഇസ്മയില്‍, വി.ആര്. സജീവ്, കെ.ജെ. തങ്കച്ചന്, എം.പി. ഷിജു, സി.കെ. അനില്‍, പി.എസ്. നസറുദീന്‍, ടി.കെ. പരീത് എന്നിവര്‍ നേതൃത്വം നല്കി.