ആലക്കോട്: ഉത്തരമലബാറിലെ പ്രധാന ടൂറിസ്റ്റ്കേന്ദ്രമായ പാലക്കയംതട്ടിലേക്കു സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുമ്പോഴും സഞ്ചാരികള്‍ക്കു ഭീഷണിയായി മണ്ണിടിച്ചില്‍. പാലക്കയംതട്ട് പ്രവേശന കവാടത്തില്‍നിന്നും തട്ടിലേക്കു പോകുന്ന ഇടുങ്ങിയ വഴിയിലാണു പലയിടത്തായി മണ്ണിടിച്ചല്‍ ഉണ്ടായിരിക്കുന്നത്.
ഇനിയും അപകടകരമായി വിധത്തില്‍ മണ്ണിടിയാനായി പലയിടത്തും കൂറ്റന്‍ പാറക്കെട്ടുകള്‍ സഹിതം മണ്‍തിട്ടകള്‍ നില്‍പ്പുണ്ട്. പലപ്പോഴും കനത്ത മഴയെ തുടര്‍ന്നാണു മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നു തട്ടിലേക്കു വാഹനങ്ങള്‍ കയറി പോകുന്നതും പ്രയാസകരമായിരിക്കുകയാണ്. സഞ്ചാരികളുടെ സുരക്ഷ നിലനിര്‍ത്തി തട്ടിന്റെ ഇരുവശവും സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.