ചീ​മേ​നി​യി​ലെ ബി​എ​ല്‍​ഒ​യു​ടെ ആ​ത്മ​ഹ​ത്യ: ഫോ​ൺ ക​സ്റ്റ​ഡി​യി​ൽ; സി​പി​എ​മ്മി​ന്‍റെ ഭീ​ഷ​ണി​യാ​ണ്  ആ​ത്മ​ഹ​ത്യ​യ്ക്ക് കാരണമെന്ന് ബിജെപി

പ​യ്യ​ന്നൂ​ര്‍: ചീ​മേ​നി ഏ​റ്റു​കു​ടു​ക്ക​യി​ലെ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ ത​റ​യി​ല്‍ അ​നീ​ഷ് ജോ​ര്‍​ജി​ന്‍റെ (45)ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നീ​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം. ഭീ​ഷ​ണി​ക​ളെ തു​ട​ര്‍​ന്നാ​ണ് അ​നീ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന​ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ ഭീ​ഷ​ണി​യാ​ണ് അ​നീ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്നും അ​നീ​ഷി​ന്‍റെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​മെ​ന്നും ബി​ജെ​പി ജി​ല്ലാ ഘ​ട​കം ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​നീ​ഷി​ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി വോ​യ്‌​സ് ക്ലി​പ്പു​ക​ളെ ഉ​ദ്ധ​രി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജും വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ലു​ള്ള ചി​ല​രാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ആ​രോ​പി​ച്ചി​രു​ന്നു. അ​നീ​ഷി​ന് ഭീ​ഷ​ണി​യു​ള്ള​താ​യി ഏ​റ്റു​കു​ടു​ക്ക പ്ര​ദേ​ശ​ത്തു​നി​ന്നും ച​ര്‍​ച്ച​ക​ളു​യ​ര്‍​ന്നി​രു​ന്നു. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​റി​യു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് അ​നീ​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​രൊ​ക്കെ​യാ​ണു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​വും. അ​തോ​ടൊ​പ്പം ബി​എ​ല്‍​ഒ​യു​ടെ ചു​മ​ത​ല​യും ജോ​ലിഭാ​ര​വും ക​ന​ത്ത മാ​ന​സി​ക സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി​യ​താ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ശ​ക്ത​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ട് ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​സ്താ​വ​ന​യു​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment