കഞ്ചിക്കോട്: ഒന്നാം പിറന്നാളാഘോഷത്തിനിടെ വിരലില്‍ കുടുങ്ങിയ മോതിരം ഊരിക്കൊടുത്ത് ഫയര്‍ഫോഴ്സിന്റെ സഹായഹസ്തം. പുതുശേരി തണ്ണിക്കല്‍ ഉണ്ണികൃഷ്ണന്റെ മകന് അഭിഷേകിന്റെ ഇടതുകൈ വിരലിലാണ് മോതിരം കുടുങ്ങിയത്. ഒറ്റവിരലില്‍ രണ്ടുമോതിരം അണിഞ്ഞതിനെ തുടര്‍ന്നു നീരുവന്ന് വീര്‍ത്തിരുന്നു. വേദനകൊണ്ടു പുളഞ്ഞ കുഞ്ഞ് വശക്കേടായപ്പോള് ഫയര്‍ഫോഴ്സ് ഓഫീസില്‍ കുട്ടിയെ എത്തിയ്ക്കുകയായിരുന്നു. ലീഡിംഗ് ഫയര്മാന് ബെന്നി കെ. ആന്‍ഡ്രൂസ്, ഫയര്മാന്മാരായ തുളസീദാസ്, നവാസ് ബാബു, സുജിത്ത്, ഹോംഗാര്‍ഡുമാരായ രാമചന്ദ്രന്, പ്രതീഷ്, ഡ്രൈവര്‍ പീറ്റര്‍, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അതിവിദഗ്ധമായി മോതിരം ഊരിയെടുത്തത്.
പിഞ്ചുകുഞ്ഞിന്റെ വിരലില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കാന്‍ ഫയര്‍ഫോഴ്സ് സഹായം
