തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും വീഡിയോ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയുടെ അച്ഛന് വാട്ട്‌സ്ആപ്പ് വഴി അയച്ചശേഷം ഇവ പ്രചരിപ്പിക്കാതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥനായ പത്തനംതിട്ട അടൂര്‍ പാറക്കൂട്ടം ഒഴുക്കുപാറ വടക്കേതില്‍ വീട്ടില്‍ ആരോമല്‍ സദാനന്ദന്‍ (24) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അസി. കമ്മീഷണര്‍ കെ.പി. ജോസിന്റെ നിര്‍ദേശാനുസരണം ഈസ്റ്റ് സിഐ കെ.കെ. ബിജു, എസ്‌ഐമാരായ പി. ലാല്‍കുമാര്‍, അജിത്ത്, സതീഷ് പുതുശേരി, സിപിഒമാരായ ജോഷി, സാജ്, സിബു, ബിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കഴക്കൂട്ടത്തുനിന്നു പിടികൂടിയത്. കേസില്‍ മറ്റൊരു പ്രതിയെക്കൂടി പിടികൂടാനുണ്ട്.