കാട്ടാക്കട: കമ്പി കൊണ്ട് തലയ്ക്കടിച്ച് പൊതു പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നിരവധി കേസുകളിലെ പ്രതിയെ നെയ്യാര്‍ഡാം പോലീസ് പിടികൂടി. കള്ളിക്കാട് നാല്‍പ്പറക്കുഴി സ്വദേശി തോക്ക് ഷാജി എന്നു വിളിക്കുന്ന ഷാജി(32) യെയാണ് അറസ്റ്റ് ചെയ്തത്. മേയ് 30ന് പൊതു പ്രവര്‍ത്തകനായ കള്ളിക്കാട് സ്വദേശി ജോസിനെ രാത്രിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവിലായിരുന്നു ഷാജി. വീട്ടിനു സമീപം വച്ച് കമ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ഇതിനുശേഷം ഷാജി ഒളിവില്‍പോയി. തമിഴ്നാട് അതിര്‍ത്തി ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന ജോസിനെ ഇന്നലെ രാത്രി പിടികൂടുകയായിരുന്നു. കൊലപാതകശ്രമം, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഉള്‍പ്പടെ നിരവധി കേസ്സുകളിലെ പ്രതിയായിരുന്നു ഷാജി.
ഷാജിയെ ചോദ്യം ചെയ്തു വരുന്നു. ഇന്ന് കാട്ടാക്കട കോടതിയില്‍ ഹാജരാക്കും. നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നിര്‍ദേശാനുസരണം നെയ്യാര്‍ഡാം എസ്.ഐ കിരണ്‍, അഡീഷണല്‍ എസ്.ഐ അഗസ്റ്റിന്, പോലീസുകാരായ ഷിബു, ഉമേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.