പ്രിയന്‍ ചിത്രത്തില്‍ പൃഥ്വി

prithപ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. ശ്രീലങ്കയിലെ മനോഹരമായ പ്രദേശങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും ടൈറ്റിലും ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരി പ്പിക്കുന്ന ഒപ്പം എന്ന ചിത്രത്തി ന്റെ തിരക്കിലാണ് സംവിധായ കന്‍ പ്രിയദര്‍ശനിപ്പോള്‍.  ഒപ്പത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പുതിയ ചിത്രത്തി ന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. മണിയന്‍പിള്ള രാജുവാണ് സിനിമ നിര്‍മിക്കുന്നത്. ഇപ്പോള്‍ ജിത്തു ജോസഫി ന്റെ ഊഴം എന്ന ചിത്രത്തിലാ ണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Related posts