നിക്കു ലഭിച്ച പുതിയ കന്നട സിനിമയിലെ വേഷത്തില്‍ ത്രില്ലടിച്ചിരിക്കുകയാണ് നടി പ്രിയാമണി. ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങളെ വെള്ളിത്തിര യില്‍ അനശ്വരമാക്കിയ നടിയാണ് പ്രിയാമണി. മലയാളത്തിലും തെലുങ്കിലും തമിഴിലും ബോളിവുഡിലും വരെ നടി തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞതാണ്. പരുത്തിവീരന് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡു നേടിയ പ്രിയാമണിക്ക് പിന്നീട് മലയാളത്തിലും തമിഴിലും, കന്നടയിലുമായി ഒട്ടേറെ അവസരങ്ങളാണ് ലഭിച്ചത്. കന്നഡ സംവിധായകന് യോഗരാജ് ഭട്ടിന്റെ ദാന കായോനു എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ പ്രിയാമണി.
ദുനിയാ വിജയ് ആണ് നായകന്. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി പോലീസ് ഓഫീസറാവാന്‍ ആഗ്രഹിക്കുന്നതും അതിനി ടയില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെ യുമാണ് ചിത്രം നീങ്ങുന്നത്. പ്രിയാമണി പറയുന്നത് കന്നടയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു വേഷം ചെയ്യുന്നതെന്നും സംവിധായകന് യോഗരാജ് കഥയുമായി തന്നെ സമീ പിച്ചപ്പോള് വളരെയധികം സന്തോഷം തോന്നിയെന്നുമാണ്. നോര്‍ത്ത് കര്‍ണ്ണാടകയിലെ ഗംഗാവതി യിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.