ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍

ktm-peedanamarrestകൊല്ലം: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട സംഘത്തിന് വീട് തരപ്പെടുത്തി കൊടുത്തയാള്‍ പിടിയില്‍. തിരുവന്തപുരം തക്കല തിരുവിതാംകോട് സ്വദേശി ജയപാല്‍ (32) ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ് സിഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാത്രിയില്‍ ജയപാലിനെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് തിരുവന്തപുരം സ്വദേശി നഹാസ്  ഇയാളുടെ സഹായിയായ ബെന്‍സാത്ത് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തതോടെയാണ്  ജയപാലിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. പെണ്‍കുട്ടിയെ തക്കല, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒരുവര്‍ഷംമുമ്പാണ്  നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിനിയെ നഹാസ് ഫെയ്‌സ് ബുക്കിലൂടെ പരിജയപ്പെട്ടതെന്നാണ് പോലീസിന് ലഭിച്ച വിവരം. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി വെസ്റ്റ് സിഐ പറഞ്ഞു.

Related posts