രാജമൗലി ഒരുക്കിയ ബാഹുബലി എന്ന സിനിമയുടെ രണ്ടാംഭാഗത്തില്‍ തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ അഭിനയിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ ആ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് ശ്രിയ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു.
ബാഹുബലി ദി കണ്ക്ലൂഷന് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റാണാ ദഗ്ഗുപതി അവതരിപ്പിക്കുന്ന ബല്ലാല ദേവയുടെ ഭാര്യയായ ലാവണ്യ തിരുപ്പതി ആയി ശ്രിയ എത്തുമെന്നായിരുന്നു പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട ഒരു സ്ഥിരീകരണവും സിനിമയുടെ അണിയറക്കാര്‍ നല്‍കിയിരുന്നില്ല. അതിനിടെയാണ് ശ്രിയ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്. ബാഹുബലി 2ല്‍ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നിര്‍ഭാഗ്യവശാല്‍ ഞാന്‍ അതിന്റെ ഭാഗമല്ല- ആമസോണ്‍ ഇന്ത്യാ ഫാഷന്‍ വീക്കിന്റെ ഭാഗമായി ഡല്‍ഹിയില്‍ വച്ച് ശ്രിയ പറഞ്ഞു.