ബിപാഷ ബസു, കരണ്‍ സിംഗ് കല്യാണം 30ന്

bipashaബോളിവുഡിലെ വിവാഹ വാര്‍ത്തകള്‍ ശരിയാണ് എന്ന് വിശ്വസിക്കാന്‍ വിവാഹത്തീയതി കഴിയുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഗോസിപ്പുകള്‍ ഏറ്റവും കൂടുതല്‍  കേള്‍ക്കുന്നത് ഇതേ മേഖലയില്‍ നിന്നു തന്നെയാണെന്നതാണ് അതിന് കാരണം. ഇപ്പോള്‍ പുതിയതായി വന്നിരിക്കുന്ന വാര്‍ത്ത ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും വിവാഹിതരാകുന്നു എന്നതാണ്. ഏപ്രിലില്‍ 30ന് ഇവരുടെ കല്യാണമാണ് എന്ന രീതിയിലാണു വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇരുവരേയും ചേര്‍ത്ത് ഗോസിപ്പുകള്‍ നിരന്തരം വന്നുകൊണ്ടിരിക്കേയാണ് കല്യാണത്തീയതി ഉറപ്പിച്ച രീതിയിലുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ബോളിവുഡില്‍ നിന്നു കേള്‍ക്കുന്നത്.

ഇത് ബിപാഷയുടെ ആദ്യ വിവാഹവും കരണിന്റെ മൂന്നാം വിവാഹവുമാണ്. ബംഗാളി മാതൃകയിലുള്ള വിവാഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ ചെറിയൊരു സംഘത്തിന് മാത്രമേ ക്ഷണമുള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്.

Related posts