ബിപിഎല്‍ പട്ടികയില്‍ റേഷന്‍കാര്‍ഡ് ഉള്‍പ്പെടുത്താന്‍ വീണ്ടും തെളിവെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തം

ktm-rationനെല്ലിയാമ്പതി: ബിപിഎല്‍ പട്ടികയില്‍ റേഷന്‍കാര്‍ഡ് ഉള്‍പ്പെടുത്താന്‍ വീണ്ടും തെളിവെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ അഞ്ചിന് പഞ്ചായത്ത് ഹാളില്‍ താലൂക്ക് സ്‌പ്ലൈ ഓഫീസ് അധികൃതര്‍ പരാതിക്കാരുടെ രേഖകള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് നെല്ലിയാമ്പതി വില്ലേജില്‍ നല്കുന്ന പരാതികള്‍ കേള്‍ക്കുന്നതിനു തീയതി പിന്നീട് അറിയിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.

ഭൂരിഭാഗം തോട്ടം തൊഴിലാളികളും സ്വന്തമായി വീടോ സ്ഥലമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തവരുമാണ് എസ്‌റ്റേറ്റ് പാടി, പുലയമ്പാറ, പാടഗിരി പ്രദേശങ്ങളിലെ താമസക്കാരായിട്ടുള്ളത്. ഇവരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ എത്രയുംവേഗം തെളിവെടുപ്പ് നടത്തണമെന്നും നിലവിലുള്ള റേഷന്‍ കാര്‍ഡ് സീല്‍ ചെയ്തു നല്കാനും താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ജനതാദള്‍-യു നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ വി.എസ്.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.ജെ.ഫ്രാന്‍സിസ്, കെ.എം.സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts