ബ്രഡും ബണ്ണും സുരക്ഷിതമെന്ന് ബേക്കേഴ്‌സ് അസോസിയേഷന്‍

KNR-BREADകണ്ണൂര്‍: കേരളത്തിലെ ബേക്കറികളിലെ ബ്രഡും ബണ്ണും സുരക്ഷിതമാണെന്നു ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള കണ്ണൂര്‍ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അതാതുദിവസം ആവശ്യാനുസരണമാണു കേരളത്തിലെ ബേക്കറികളില്‍ ബ്രഡും ബണ്ണും ഉത്പാദിപ്പിക്കുന്നത്. പരമാവധി 48 മണിക്കൂര്‍ മാത്രം ആയസുള്ള ബ്രഡും ബണ്ണും ഉത്പാദിപ്പിക്കുന്നതിനായി കൃത്രിമചേരുവകളൊന്നും ചേര്‍ക്കുന്ന കീഴ്‌വഴക്കം കേരളത്തിലെ ബേക്കറി വ്യവസായത്തിലില്ല. 48 മണിക്കൂറിനുശേഷമോ അതിനു മുമ്പോ ഇത്തരം ഉത്പന്നങ്ങള്‍ കേടാകും.
ബെയ്ക് നടപ്പാക്കി വരുന്ന ‘ബെയ്ക്ക് ഇന്‍ കേരള’ പദ്ധതി ബ്രഡ്ഡ്, ബണ്‍, റസ്ക്ക്, പ്ലംകേക്ക്, ടീകേക്ക്, നൂറുകണക്കിനു നാടന്‍ പലഹാരങ്ങള്‍ എന്നിവയുടെ ഗുണമേന്‍മ വെളിപ്പെടുത്തുവാനാണ് ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അല്‍പ്പായുസ്, ഉപയോക്താക്കള്‍ക്ക് ദീര്‍ഘായുസ് എന്ന മുദ്രാവാക്യം ബേക്കറികളില്‍ പ്രദര്‍ശിപ്പിച്ചുവരുന്നത്.

ഉപഭോക്താക്കളെ കൂടുതല്‍ ബോധവത്കരിക്കുക എന്ന ലക്ഷ്യംവച്ചു ബ്രഡ്ഡ്, ബണ്‍, റസ്ക്ക്, പ്ലംകേക്ക്, ടീകേക്ക്, നാടന്‍ പലഹാരങ്ങള്‍ എന്നിവ ഹോളോഗ്രാം ചെയ്തു ബെയ്ക്ക് ഇന്‍ കേള പരിപാടി എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നടപ്പാക്കിവരുന്നു. മറ്റു ജില്ലകളിലും വൈകാതെ ആരംഭിക്കുമെന്നു ജില്ലാ പ്രസിഡന്റ്് എം.കെ. രഞ്ജിത്തും സെക്രട്ടറി പി.വി. ശൈലേന്ദ്രനും പ്രസ്താവനയില്‍ പറഞ്ഞു.

Related posts